താനൂർ > എടക്കടപ്പുറം മൂന്ന്പള്ളിക് സമീപം മിന്നലേറ്റ് വീട് ഭാഗികമായി കത്തി നശിച്ചു. മങ്കിച്ചന്റെ പുരക്കൽ ഖൈറുന്നീസയുടെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.
സംഭവം നടക്കുമ്പോൾ വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല. വീടിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. വീട്ടിനകത്തുണ്ടായിരുന്ന അലമാരയ്ക്കും തീ പിടിച്ചു. വില പിടിപ്പുള്ള രേഖകളും, വീടു പണിക്കായി സൂക്ഷിച്ച പണവും, മക്കളുടെ പാഠപുസ്തകങ്ങളും, വസ്ത്രങ്ങളുമെല്ലാം കത്തിയതിൽ ഉൾപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.
നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
from Kerala || Deshabhimani Online News https://ift.tt/2IkB2Hn
via IFTTT
No comments:
Post a Comment