എസ്എൻഡിപി യോഗം കേന്ദ്ര കാര്യാലയം ഉദ്ഘാടനംചെയ്‌തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

എസ്എൻഡിപി യോഗം കേന്ദ്ര കാര്യാലയം ഉദ്ഘാടനംചെയ്‌തു


കൊല്ലം
എസ്എൻഡിപി യോഗം കേന്ദ്ര കാര്യാലയം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്‌തു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടരഹിതമായിരുന്നു ചടങ്ങുകൾ. കേന്ദ്ര കാര്യാലയത്തിന് അനുബന്ധമായുള്ള ശീതീകരിച്ച പ്രാർഥനാ മന്ദിരം യോഗം പ്രസിഡന്റ് എം എൻ സോമൻ  ഉദ്ഘാടനം ചെയ്‌തു. തുടർന്ന്  യോഗം കൗൺസിൽ ചേർന്നു.

ഭാരവാഹികളായ വെള്ളാപ്പള്ളി നടേശൻ, ഡോ.എം എൻ സോമൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവർക്കു പുറമെ കൗൺസിൽ അംഗങ്ങളായ പി സുന്ദരൻ, വനജ വിദ്യാധരൻ, വിജയൻ പടമുകൾ, പി എ ജയന്തൻ, ടി പി സുന്ദരേശൻ, കെ ആർ പ്രസാദ് , അഡ്വ. എം രാജൻ, ഷീജ, ബേബിറാം, പി ടി മന്മഥൻ, സി എ ബാബു, ഗുരുവായൂർ ദേവസ്വം മാനേജിങ‌് കമ്മിറ്റി അംഗം ഉഴമലയ‌്ക്കൽ വേണുഗോപാൽ  എന്നിവർ സംസാരിച്ചു. 

കേന്ദ്ര കാര്യാലയത്തിലെ ചരിത്ര മ്യൂസിയം വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ സന്ദർശിച്ചു. ഗുരുദേവന്റെയും എസ്എൻഡിപി യോഗത്തിന്റെയും ചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ് മ്യൂസിയം അടയാളപ്പെടുത്തുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2wWhOTW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages