പ്രകൃതിദുരന്തം ദുരിതബാധിതരെ കൂട്ടത്തോടെ പാർപ്പിക്കാൻ 21 അഭയമന്ദിരം നിർമിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

പ്രകൃതിദുരന്തം ദുരിതബാധിതരെ കൂട്ടത്തോടെ പാർപ്പിക്കാൻ 21 അഭയമന്ദിരം നിർമിക്കുന്നു



ആലപ്പുഴ
പ്രളയവും കൊടുങ്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങളിൽ ദുരിതബാധിതരെ പാർപ്പിക്കാൻ കഴിയുന്ന അഭയമന്ദിരങ്ങൾ നിർമിക്കുന്നു. മൂന്നു കോടി മുതൽ അഞ്ചു കോടി രൂപവരെ നിർമാണച്ചെലവ‌് പ്രതീക്ഷിക്കുന്ന 21  മന്ദിരങ്ങൾ സംസ്ഥാനത്ത‌് നിർമിക്കാനാണ‌് തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ മാനേജ‌്മെന്റ‌് അതോറിറ്റിക്കാണ‌് ഏകോപനച്ചുമതല.  രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ വിശാലമായ ഹാൾ, അടുക്കള, ശൗചാലയം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ശുചിമുറികൾ, റാമ്പ‌്, അവരെ താമസിപ്പിക്കാവുന്ന മുറികൾ, വനിതകൾക്കുള്ള പ്രത്യേക പാർപ്പിട സൗകര്യം എന്നിവയുണ്ടാകും.  രോഗികൾക്ക‌് വിശ്രമകേന്ദ്രവും ഒരുക്കും.   തീരദേശജില്ലകളായ കാസർകോട‌്, കണ്ണൂർ, കോഴിക്കോട‌്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ‌് കേന്ദ്രങ്ങൾ. പദ്ധതിയിലെ ആദ്യത്തേത‌് ആലപ്പുഴയിലെ  മാരാരിക്കുളം നോർത്ത‌് വില്ലേജിലെ ജനക്ഷേമം കോളനിയിലെ റവന്യൂ ഭൂമിയിൽ നിർമിക്കും. ടെൻഡർ നടപടികളിലേക്ക‌് കടന്നു. മറ്റ‌് ജില്ലകളിൽ ഭൂമി കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ‌്.  പ്രളയ സാധ്യത  കണക്കിലെടുത്ത‌് കുട്ടനാടിനെയും പദ്ധതിയിൽ ഉൾപ്പെടുത്തി.  ആലപ്പുഴയിൽ മൊത്തം അഞ്ചിടത്താണ‌് നിർമാണം.  അപ്പർകുട്ടനാട്ടിലെ ഗവ. എൽപിഎസ‌് കുമാരപുരം, ഗവ.എച്ച‌്എസ‌്എസ‌് ആയാപറമ്പ‌് (കാർത്തികപ്പള്ളി താലൂക്ക‌്), ഗവ. യുപിഎസ‌് നാലുചിറ പുറക്കാട‌് (അമ്പലപ്പുഴ താലൂക്ക‌്), കൈനകരിയിലെ കുപ്പപ്പുറം ഗവ. എച്ച‌്എസ‌്  (കുട്ടനാട‌് താലൂക്ക‌്) എന്നീ സ‌്കൂളുകളുടെ സ്ഥലം കണ്ടെത്തി.     കൈനകരിയിൽ താഴ‌്ന്ന സ്ഥലമായതിനാൽ  വലിയ തൂണുക‌ളിൽ താഴത്തേതും ഒന്നാം നിലയും നിർമിക്കുന്ന തരത്തിൽ കെട്ടിടത്തിന്റെ  രൂപരേഖയിൽ മാറ്റം വരുത്തും.  പൊതുമരാമത്ത‌് വകുപ്പിനാണ‌് നിർമാണ ചുമതല. നാഷണൽ സൈക്ലൊൺ റിസ‌്ക‌് മിറ്റിഗേഷൻ പ്രൊജക്ടി(എൻസിആർഎംപി)ന്റെ ഭാഗമായാണ‌് അഭയകേന്ദ്രങ്ങൾ നിർമിക്കുന്നത‌്. നിർമാണതുകയുടെ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും വഹിക്കും.  

അഭയമന്ദിരത്തിന്റെ പരിപാലനത്തിന‌് കലക്ടറും  തദ്ദേശീയരായ പ്രതിനിധികളും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കും.  ആളുകൾക്ക‌് അഭയം നൽകാത്ത അവസരത്തിൽ കല്യാണം പോലുള്ള ആവശ്യങ്ങൾക്ക‌് വാടകയ‌്ക്ക‌് നൽകാനും വ്യവസ്ഥയുണ്ടാക്കും. മന്ദിരത്തിന്റെ ദൈനംദിന നടത്തിപ്പിനുള്ള ചെലവ‌് ഇങ്ങനെ കണ്ടെത്തുകയാണ‌് ലക്ഷ്യം.



from Kerala || Deshabhimani ​Online ​News https://ift.tt/2NYclmh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages