കൊച്ചി > നെടുമ്പാശ്ശേരി പഞ്ചായത്തിലെ മള്ളുശ്ശേരി ദുരിതാശ്വാസ ക്യാമ്പ് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ജെ പി നദ്ദ സന്ദര്‍ശിച്ചു. മന്ത്രി കെ കെ ശൈലജയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ക്യാമ്പിലെ അംഗങ്ങളോടൊപ്പം 15 മിനിറ്റോളം ചെലവഴിച്ച അദ്ദേഹം വീട് തകര്‍ന്നവര്‍ക്ക് വീടുവച്ചു നല്‍കാന്‍ കേന്ദ്ര സഹായം ഉറപ്പു നല്‍കിയാണ് മടങ്ങിയത്.
വെള്ളിയാഴ്ച രണ്ടേമുക്കാലോടെയാണ് കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രിമാര്‍ മള്ളുശ്ശേരിയിലെ ക്യാമ്പിലെത്തിയത്. വീട് ഭാഗികമായി തകര്‍ന്ന് താമസ യോഗ്യമല്ലാതായിത്തീര്‍ന്ന 18 കുടുംബങ്ങളിലെ 49 പേരാണ് ക്യാമ്പിലുള്ളത്. പ്രദേശവാസികള്‍ തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മന്ത്രിമാരോട് പറഞ്ഞു.
കിടപ്പാടം ഇല്ലാതായ വേദനയാണ് എല്ലാവരും പങ്കുവച്ചത്. പലരുടെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. മേല്‍ക്കൂരകള്‍ തകര്‍ന്നു. കുഞ്ഞുങ്ങളെയും കൊണ്ട് വീടുകളില്‍ താമസിക്കാന്‍ ധൈര്യമില്ല. പഞ്ചായത്ത് നല്‍കിയ സ്ഥലങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ലെന്നും ഇതിന് പരിഹാരമുണ്ടാകണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ ആവശ്യങ്ങള്‍ മന്ത്രി ശൈലജ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കാന്‍ സംവിധാനം ഒരുക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രദേശവാസികള്‍ മന്ത്രി ശൈലജയ്ക്ക് നിവേദനം നല്‍കി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രീതി സുധന്‍, ജോ. സെക്രട്ടറി ലൊവ് അഗര്‍വാള്‍, ഡിഎച്ച്എസ് ഡോ. ആര്‍ എല്‍ സരിത, അന്‍വര്‍ സാദത്ത് എംഎല്‍എ, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ, വൈസ് പ്രസിഡന്റ് പി സി സോമശേഖരന്‍ എന്നിവരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Qe7dMn
via IFTTT
No comments:
Post a Comment