കെഎസ‌്ആർടിസി പണിമുടക്ക്‌: വടക്കൻ മേഖലാ ജാഥയ്‌ക്ക‌് ഉജ്വല സ്വീകരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

കെഎസ‌്ആർടിസി പണിമുടക്ക്‌: വടക്കൻ മേഖലാ ജാഥയ്‌ക്ക‌് ഉജ്വല സ്വീകരണം


കോഴിക്കോട‌്
കെഎസ‌്ആർടിസി സംയുക്ത ട്രേഡ‌് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പണിമുടക്കിന‌് മുന്നോടിയായുള്ള വടക്കൻ മേഖലാ പ്രചാരണ ജാഥക്ക‌്  ഉജ്വല സ്വീകരണം. കെഎസ‌്ആർടിസി ബസ‌് ടെർമിനലിൽ കെഎസ‌്ആർടിസി സംയുക്ത സമര സമിതി ആഭിമുഖ്യത്തിലാണ‌് സ്വീകരണം നൽകിയത‌്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച‌് ഒക‌്ടോബർ രണ്ടിന‌് അർധരാത്രി മുതൽ പണിമുടക്ക‌് ആരംഭിക്കും.

എഐടിയുസി സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗം കെ ജി പങ്കജാക്ഷൻ സ്വീകരണം ഉദ‌്ഘാടനംചെയ‌്തു. ടി അനൂപ‌് അധ്യക്ഷനായി. ഇ സുനിൽകുമാർ, എസ‌് എം ഷെരീഫ‌്, വി വിജയകൃഷ‌്ണൻ, സി എ പ്രമോദ‌്കുമാർ, പി അജിത‌് കുമാർ എന്നിവർ സംസാരിച്ചു.  കെഎസ‌്ആർടിഇഎ യൂണിറ്റ‌് സെക്രട്ടറി വി എസ‌് ഇന്ദുകുമാർ സ്വാഗതം പറഞ്ഞു.

സി കെ ഹരികൃഷ‌്ണനാണ‌് ജാഥാ ക്യാപ‌്റ്റൻ. പി വി ചന്ദ്രബോസ‌്, പി ഷൈജു, പി എം സഹാദത്ത‌് എന്നിവർ ജാഥാംഗങ്ങളുമാണ‌്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അശാസ‌്ത്രീയമായ ഷെഡ്യൂൾ– ഡ്യൂട്ടി പരിഷ‌്കരണം പിൻവലിക്കുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, താൽക്കാലിക ജീവനക്കാർക്ക‌് തൊഴിൽ സുരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ‌് പണിമുടക്ക‌് നടത്തുന്നത‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2NPIccT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages