ദുരിതാശ്വാസനിധി: സിപിഐ എം അംഗം 10 സെന്റ് ഭൂമി നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ദുരിതാശ്വാസനിധി: സിപിഐ എം അംഗം 10 സെന്റ് ഭൂമി നൽകി

തൃശൂർ
കേരളത്തെ പുനർസൃഷ്ടിക്കാനായി സിപിഐ എം അംഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത‌് സെന്റ് ഭൂമി നൽകി. ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുൻപ്രസിഡന്റും ജില്ലാസഹകരണബാങ്ക് ജീവനക്കാരനുമായ  കെ വി അശോകനാണ് മഹാപ്രളയത്തിൽ അകപ്പെട്ടവർക്ക് സഹായഹസ്തം നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന ഏറ്റെടുത്ത് ഭൂമി നൽകിയത്. മന്ത്രി എ സി മൊയ്തീന് ഭൂമിയുടെ ആധാരം കൈമാറി. സിപിഐ എം ഏരിയ സെക്രട്ടറി പി എം അഹമദ്, ജില്ലാകമ്മിറ്റി അംഗം കെ വി പീതാംബരൻ തുടങ്ങിയവർ ഒപ്പമുണ്ടായി.

ദേശീയപാതയിൽനിന്ന‌് 100മീറ്റർ അകലെ അശോകന്റെ വീടിനോട് ചേർന്ന്  വാഹനഗതാഗത സൗകര്യമുള്ളള സ്ഥലമാണ് കൈമാറിയത്. ഈ ഭൂമിക്ക് സെന്റിന്  മൂന്നുലക്ഷം വിലയുണ്ട്.  ഭാര്യ ഉഷയും മകൻ അമൽദത്തും തീരുമാനത്തിന് പിന്തുണയേകി. ഒരു മാസത്തെ ശമ്പളവും അശോകൻ നൽകി.  ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ കടൽക്ഷോഭംമൂലം ഇടക്കിടെ ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരുന്നുണ്ട്. പ്രളയകാലത്തും  ദുരിതാശ്വാസക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റി.

കൈമാറിയ സ്ഥലത്ത് ഫ്ലാറ്റോ കെട്ടിടമോ നിർമിച്ച് സ്ഥിരം ദുരിതാശ്വാസ കേന്ദ്രം തുടങ്ങണമെന്നാണ് അശോകന്റെ ആഗ്രഹം. എൽഡിഎഫ് ധാരണയനുസരിച്ച് പ്രസിഡന്റ് സ്ഥാനംമാറി പഞ്ചായത്തംഗമായി തുടരുന്ന അശോകൻ ഇക്കാര്യം ഭരണസമിതിയോഗത്തിൽ അറിയിച്ചു. പഞ്ചായത്ത് ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. എസ്എഫ്ഐ ജില്ലാപ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള അശോകൻ, കോഴിക്കോട് സർവകലാശാല യൂണിയൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. എട്ടുവർഷം സിപിഐ എം ലോക്കൽ സെക്രട്ടറിയായിരുന്നു. നിലവിൽ ജില്ലാ സഹകരണബാങ്കിൽ സീനിയർ എക്സിക്യൂട്ടീവ് ഓഫീസറാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2NNXtuu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages