തിരുവനന്തപുരം > വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ നിശ്ചയിച്ച പാര്‍ട്ടി തീരുമാനം ശിരസാ വഹിക്കുന്നതായും സഹപ്രവര്‍ത്തകര്‍ ഈ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാന്‍ താന്‍ ആഹ്വാനം ചെയ്യുന്നതായും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എഐസിസിയാണ് തന്നെ സംബന്ധിച്ച് അവസാനത്തെ വാക്ക്.ഒരുപുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ പലരേയും പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. എന്നാല്‍ തീരുമാനം പല ഘടകങ്ങളെയും ആശ്രയിച്ചാണുണ്ടാവുക.
ചിലപ്പോള്‍ തന്റെ ഇംഗിതവും ആഗ്രഹവും സഫലീകരിച്ചില്ല എന്നുവരും. അത് കോണ്‍ഗ്രസില്‍ അസ്വാഭാവികമായ കാര്യമല്ല. നേരത്തെ പറഞ്ഞത് അതൃപ്തി കൊണ്ടല്ല. ചില കാരണങ്ങള്‍ ഉണ്ട് അത്രെയുള്ളുവെന്നും സുധാകരന്‍ പറഞ്ഞു. ചുമതല ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സുധാകരന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം തീരുമാനത്തിന് വഴങ്ങുകയായിരുന്നു
from Kerala || Deshabhimani Online News https://ift.tt/2OEmfcQ
via IFTTT
No comments:
Post a Comment