തൃശൂര്‍ > കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം തൃശ്ശൂര്‍ അടാട്ട് സ്വദേശി വല്‍സലയ്ക്ക്. പത്തുകോടി രൂപയാണ് സമ്മാനത്തുക. ടി ബി 128092 ആണ് ടിക്കറ്റ് നമ്പര്‍. ഭര്‍ത്താവ് മരിച്ച വല്‍സല (56) മൂന്നു മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് കഴിയുന്നത്.
തൃശൂരിലെ തന്നെ എസ്.എസ് മണിയന്‍ ഏജന്‍സിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. ഏജന്‍സി കമ്മീഷനും നികുതിയും കിഴിച്ച് വല്‍സലയ്ക്ക് 6.34 കോടി രൂപയാണ് ലഭിക്കുക. ഇന്നലെയായിരുന്നു ഓണം ബംപറിന്റ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ ടിക്കറ്റ് ഏതെന്നറിഞ്ഞിട്ടും വിജയി ആരെന്ന് കണ്ടെത്തിയിരുന്നില്ല.
10 സീരീസുകളിലായി ആകെ 90 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ അടിച്ചത്. 250 രൂപയായിരുന്നു വില. 10 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ 50 ലക്ഷം രൂപ 10 പേര്‍ക്ക് രണ്ടാം സമ്മാനവും 10 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനവും ലഭിക്കും. ഇതു കൂടാതെ സമാശ്വാസ സമ്മാനങ്ങളും ചെറിയ സമ്മാനങ്ങളും ഉണ്ട്.
from Kerala || Deshabhimani Online News https://ift.tt/2xCyrn5
via IFTTT
No comments:
Post a Comment