മണ്ണ്, ജല സംരക്ഷണം: കേരളത്തിന് കേന്ദ്രസർക്കാർ പുരസ്കാരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

മണ്ണ്, ജല സംരക്ഷണം: കേരളത്തിന് കേന്ദ്രസർക്കാർ പുരസ്കാരം

ന്യൂഡൽഹി > മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രസർക്കാർ പുരസ്കാരം സംസ്ഥാന സർക്കാരിന്. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ‌് തോമർ പുരസ്കാരം സമ്മാനിച്ചു. തൊഴിലുറപ്പ് പദ്ധതി കമീഷണർ ഹരികിഷോർ പുരസ്കാരം ഏറ്റുവാങ്ങി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം ആലപ്പുഴ ജില്ലയിലെ ബുധനൂർ പഞ്ചായത്ത് അർഹമായി. മന്ത്രി നരേന്ദ്ര സിങ‌് തോമറിൽനിന്ന് ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപണിക്കർ പുരസ്കാരം ഏറ്റുവാങ്ങി. സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണപിള്ള, അംഗങ്ങളായ രാജേഷ് ജോസഫ്കുട്ടി, സനൽകുമാർ, മനു എന്നിവർ പങ്കെടുത്തു.

കുട്ടൻപേരൂർ ആറിന് പുനർജന്മം നൽകിയതിനാണ് അംഗീകാരം. രാജ്യത്ത് ആദ്യമായി പഞ്ചായത്ത് കൂട്ടായ്മയിലൂടെ പുഴയ്ക്ക് പുനർജന്മം നൽകിയത് ​ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ദീൻ ദയാൽ ഉപാധ്യായ പുരസ്കാരവും ബുധനൂർ പഞ്ചായത്തിന് നേരത്തെ ലഭിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2x4dcLz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages