ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഈ മാസം പൂർത്തിയാക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഈ മാസം പൂർത്തിയാക്കും

പത്തനംതിട്ട > ജില്ലയിലെ എല്ലാ ശബരിമല റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒക്‌ടോബറിന് മുമ്പ് പൂർത്തിയാക്കുമെന്ന‌് കലക്ടർ പി ബി നൂഹ‌് അറിയിച്ചു.  ചാലക്കയം പമ്പ റോഡിന്റെ അറ്റകുറ്റപ്പണി ദേവസ്വംബോർഡ് പൂർത്തിയാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ടെൻഡറായി. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മണ്ണാറക്കുളഞ്ഞി മുതൽ ചാലക്കയം വരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരുകയാണ്. കന്നിമാസ പൂജകൾക്ക് ഏർപ്പെടുത്തേണ്ട താൽക്കാലിക സംവിധാനങ്ങളും ശബരിമല സീസണിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളും ചർച്ച ചെയ്യാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്  മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.

കന്നിമാസപൂജയ്ക്കായി ശബരിമല നട 16 ന് തുറക്കുന്ന സാഹചര്യത്തിൽ പമ്പയിലും നിലയ്ക്കലും ആവശ്യമായ എല്ലാ താൽക്കാലിക സംവിധാനങ്ങളും പൂർത്തിയാക്കാൻ മന്ത്രി മാത്യു ടി തോമസ് വിവിധ വകുപ്പുകൾക്ക് യോഗത്തിൽ നിർദേശം നൽകി. പ്രളയത്തിൽ വൈദ്യുതിവിതരണം തടസപ്പെട്ട പമ്പയിൽ താൽക്കാലികമായി വൈദ്യുതി പുനഃസ്ഥാപിച്ചു. രണ്ട് ദിവസത്തിനകം വാട്ടർ അതോറിറ്റിയുടെ പമ്പിങ‌് ആരംഭിക്കാനാകും. ഇതോടെ പമ്പയിൽ നിന്ന‌് സന്നിധാനത്തേക്കുള്ള കിയോസ്‌കുകളിൽ കുടിവെള്ളം ലഭ്യമാകും. പമ്പയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ടാറ്റ കൺസൾട്ടൻസിയാണ് ഇപ്പോൾ ഏറ്റെടുത്ത് നടത്തുന്നത്. ഇവരുമായി എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിക്കണം. പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായ സാഹചര്യത്തിൽ നിലയ്ക്കൽ ബേസ് ക്യാമ്പായി പ്രവർത്തിപ്പിച്ചായിരിക്കും തീർഥാടനം നടത്തുക. ശബരിമല സീസണിലേതുപോലെ നിലയ്ക്കലിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി കൂടുതൽ ആർഒ പ്ലാന്റുകൾ രണ്ട് ദിവസത്തിനുള്ളിൽ സ്ഥാപിക്കാൻ മന്ത്രി വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.  പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന സാഹചര്യത്തിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ നിലയ്ക്കലിൽ ഒരുക്കണം. പമ്പ ഗതിമാറി ഒഴുകുന്നതിനാൽ തീർഥാടകർക്ക് സുരക്ഷിതമായി നദിയിലിറങ്ങി കുളിക്കുന്നതിനുള്ള താൽക്കാലിക സംവിധാനം ഒരുക്കേണ്ടതുണ്ട്. ഇതിന് ദേവസ്വംബോർഡും പൊലീസും ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. 

തീർഥാടകരുടെ സുരക്ഷയ‌്ക്ക‌് മുൻഗണന

പ്രളയം പമ്പയിലും പരിസര പ്രദേശങ്ങളിലും വലിയ മാറ്റമുണ്ടാക്കിയ സാഹചര്യത്തിൽ തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുാനും അടിസ്ഥാനസൗകര്യങ്ങൾ താൽക്കാലികമായി ഒരുക്കാനുമാണ് കന്നിമാസ പൂജകളുമായി ബന്ധപ്പെട്ട് മുൻഗണന നൽകുന്നതെന്ന് കലക്ടർ പി ബി നൂഹ് പറഞ്ഞു. എല്ലാ തീർഥാടക വാഹനങ്ങളും നിലയ്ക്കലിൽ പാർക്ക് ചെയ്ത ശേഷം തീർഥാടകരെ കെഎസ്ആർടിസി ബസുകളിൽ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിക്കും. ഹിൽടോപ്പിൽ റോഡ് ഇടിഞ്ഞുതാണതിനാൽ ത്രിവേണിയിലെത്തി കെഎസ്ആർടിസി ബസുകൾക്ക് തിരിയുന്നതിന് ബുദ്ധിമുട്ടായതിനാൽ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കൂ. ത്രിവേണിയിലും ചക്കുപാലത്തും പാർക്കിങ‌് നടത്താൻ കഴിയില്ല. പമ്പയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാവുന്ന അവസ്ഥയല്ലാത്തതിനാൽ തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ നിലയ്ക്കലിൽ ഏർപ്പെടുത്തും. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതകളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല. താൽക്കാലിക വൈദ്യുതി വിതരണ സംവിധാനം പമ്പയിൽ പൂർത്തിയാക്കിയിട്ടുണ്ട‌്.
പമ്പയിലെ ആശുപത്രിയുടെ താഴത്തെ നില മുക്കാൽ ഭാഗവും മണ്ണ് മൂടിയ സാഹചര്യത്തിൽ ഒപി രണ്ടാം നിലയിൽ പ്രവർത്തിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആശുപത്രിയിലെ ട്രാൻസ്‌ഫോർമറും ഉപകരണങ്ങളും ഉൾപ്പെടെ മണ്ണിനടിയിലായതിനാൽ അത്യാവശ്യ സംവിധാനങ്ങളൊരുക്കിയായിരിക്കും ആശുപത്രി പ്രവർത്തിപ്പിക്കുക.

കെഎസ്ആർടിസി 60 ബസുകൾ എത്തിക്കും


കന്നിമാസപൂജയ്ക്ക് ചെയിൻ സർവീസിനായി കെഎസ്ആർടിസി 60 ബസുകൾ എത്തിക്കും. ഇവ നിലയ്ക്കൽപമ്പ റൂട്ടിൽ 15 മുതൽ 20 മിനിട്ട് വരെ ഇടവിട്ട് സർവീസ് നടത്തും. ചെയിൻ സർവീസുകൾക്ക് പുറമേ മറ്റ് ഡിപ്പോകളിൽ നിന്നെത്തുന്ന കെഎസ്ആർടിസി ബസുകളും ഉണ്ടാകും.
പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ താറുമാറാകുകയും നദി ഗതിമാറി ഒഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേവസ്വംബോർഡ് തീർഥാടകരുടെ സുരക്ഷയ്ക്കുള്ള നിർദേശങ്ങൾ വിവിധ ഭാഷകളിൽ പമ്പയിൽ അനൗൺസ് ചെയ്യും. ഹിൽടോപ്പ് അപകടകരമായ അവസ്ഥയിലായതിനാൽ കന്നിമാസപൂജയ്ക്ക് തീർഥാടകരെ കടത്തിവിടില്ല. പമ്പയിൽ നിലവിൽ ലഭ്യമായ പരിമിതമായ സാഹചര്യങ്ങളിൽ തീർഥാടകർക്ക് പരമാവധി സുരക്ഷ ഉറപ്പാക്കി തീർഥാടനം പൂർത്തിയാക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുകയെന്നും  കലക്ടർ പറഞ്ഞു.
യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ടി നാരായണൻ, എഡിഎം പി ടി എബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ്ശി വപ്രസാദ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ, അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി വേലായുധൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
           



from Kerala || Deshabhimani ​Online ​News https://ift.tt/2x5SMB1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages