അഞ്ചുലക്ഷത്തോളം പേർക്ക‌് അടിയന്തര സഹായധനമായ 10,000 രൂപ നിക്ഷേപിച്ചു: മന്ത്രി ഇ ചന്ദ്രശേഖരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

അഞ്ചുലക്ഷത്തോളം പേർക്ക‌് അടിയന്തര സഹായധനമായ 10,000 രൂപ നിക്ഷേപിച്ചു: മന്ത്രി ഇ ചന്ദ്രശേഖരൻ

തിരുവനന്തപുരം > പ്രളയദുരന്തത്തിൽപ്പെട്ട അഞ്ച് ലക്ഷത്തോളം ആളുകളുടെ ബാങ്ക‌് അക്കൗണ്ടിലേക്ക‌് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായധനമായ 10,000 രൂപ നിക്ഷേപിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. 82 ശതമാനത്തോളം ദുരിതബാധിതർക്കും തുക അനുവദിച്ചു. 5,97,931 കുടുംബങ്ങൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. സഹായധനം ലഭിക്കാത്ത ഒന്നേകാൽ ലക്ഷത്തോളംപേരിൽ ഭൂരിഭാഗം പേർക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതും പുതിയ അക്കൗണ്ട് തുറക്കുന്നതിനുവേണ്ട രേഖകളില്ലാത്തവരുമാണ്. ഇവ പരിഹരിച്ച് അടുത്ത ദിവസങ്ങളിൽത്തന്നെ സഹായധനം ലഭ്യമാക്കും.

വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക‌് പുതിയ താമസസ്ഥലം ലഭ്യമാകുന്നതുവരെയുള്ള താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട‌്. നിലവിൽ വിദ്യാലയങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. കേന്ദ്രമാനദണ്ഡം അനുസരിച്ച‌് സംസ്ഥാന ദുരന്ത നിവാരണഫണ്ട‌ിൽനിന്ന‌് 90,000 രൂപമാത്രമാണ‌് നൽകാനാകുക. ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ചേർത്താണ‌് നാലുലക്ഷമാക്കിയത‌്. മരിച്ചവർക്ക‌് പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന‌് നാല‌് ലക്ഷവും ചേർത്ത‌് ആറുലക്ഷം നൽകും. ഉരുൾപൊട്ടലിലും മറ്റും കാണാതായവരിൽ മരിച്ചുവെന്ന് സ്ഥിരീകരിക്കാവുന്ന കേസുകളിൽ വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. സംസ്ഥാന ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽനിന്ന‌് 816.62 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന‌് 408 കോടി രൂപയും ഇതുവരെ നൽകിയിട്ടുണ്ട്. കന്നുകാലികൾ നഷ്ടപ്പെട്ടവർക്കും ആവശ്യമായ നഷ്ടപരിഹാരം നൽകും. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ വീണ്ടും താമസിക്കാൻ അനുവദിക്കില്ല. ഇവരെ സുരക്ഷിതസ്ഥലങ്ങളിൽ ഭൂമി കണ്ടെത്തി പുനരധിവസിപ്പിക്കും. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ലഭ്യമാക്കണമെന്ന‌് കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട‌്.

മാറ്റി പാർപ്പിക്കുന്നവർക്ക് മൂന്നുമുതൽ അഞ്ച് സെന്റ് ഭൂമിവരെ നൽകും. ഭൂമിയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ കെട്ടിട സമുച്ചയങ്ങളാകും നിർമിക്കുക. പ്രളയാനന്തരം വിവിധ കരഭാഗങ്ങളിൽ അടിഞ്ഞ മണൽനിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും. ഏഴ് ലക്ഷത്തോളം വീട‌് വിവിധ സർക്കാർവകുപ്പുകളെ ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു. പതിനായിരക്കണക്കിനു കന്നുകാലികളുടെ ശവശരീരങ്ങൾ സംസ്‌കരിച്ചു.

കൃഷിമന്ത്രിക്കെതിരെ അഡീഷണൽ ചീഫ‌്സെക്രട്ടറി നടത്തിയ പരാമർശത്തെക്കുറിച്ച‌് അന്വേഷിച്ചിരുന്നു. പറയാൻ പാടില്ലാത്ത വാചകങ്ങളാണ‌് തന്നിൽനിന്നുണ്ടായതെന്ന‌് അദ്ദേഹം സമ്മതിച്ചതായും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2p0zny2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages