ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി


തിരുവനന്തപുരം
കേരളം ആദ്യമായി ആതിഥ്യമരുളുന്ന ഏഷ്യൻ യോഗ സ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പിന‌് തുടക്കമായി. തിരുവനന്തപുരം ജിമ്മി ജോർജ‌് ഇൻഡോർ സ‌്റ്റേഡിയത്തിൽ ആരംഭിച്ച ചാമ്പ്യൻഷിപ‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു.

യോഗയ‌്‌ക്കുവേണ്ടി ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യകരമായ സമൂഹമെന്ന ആഗോള വികസന കാഴ്ചപ്പാട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ‌് ഐക്യരാഷ്ട്രസഭ യോഗയെ അംഗീകരിച്ചത‌്. അത‌് ഒരു മതത്തിന്റെയും ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികമന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ് അശോക‌് കുമാർ അഗർവാൾ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ, കെടിഡിസി ചെയർമാൻ എം വിജയകുമാർ എന്നിവർ സംസാരിച്ചു. ഓർഗനൈസിങ‌് സെക്രട്ടറി ബി ബാലചന്ദ്രൻ സ്വാഗതവും ഏഷ്യൻ യോഗ ഫെഡറേഷൻ സെക്രട്ടറി പ്രബീർ കർമാകർ നന്ദിയും പറഞ്ഞു.

നൗഫ് മാർവായ് (ദുബായ്), ഡോ. ഡി എസ് ലിംഗംപിള്ള (മലേഷ്യ), സിയങ് ഹ്വാൻ ലീ (സൗത്ത് കൊറിയ), ശ്രീനിവാസ് സുരേഷ് കമൽ (തായ്‌ലൻഡ‌്), പ്രബീർ കർമാക്കർ (ഹോങ്‌കോങ്), കുമരേശൻ സുബ്രഹ്മണ്യൻ (സിംഗപുർ), ന്യൂയെൻ തി ഗാ (വിയറ്റ്‌നാം), ഇന്ദു അഗർവാൾ (ഇന്ത്യ), ബി ബാലചന്ദ്രൻ (ഇന്ത്യ) എന്നിവർക്ക് യോഗരത്‌ന പുരസ്‌കാരം സമ്മാനിച്ചു. കേരളത്തിന്റെ പുനർസൃഷ്ടിക്ക‌് രണ്ടരലക്ഷം രൂപ ഏഷ്യൻ യോഗ ഫെഡറേഷൻ സംഭാവന ചെയ‌്തു. പ്രസിഡന്റ‌് അശോക‌് കുമാർ അഗർവാളിൽ
നിന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങി.

ഇന്ത്യ ഉൾപ്പെടെ 12 ഏഷ്യൻ രാജ്യങ്ങളിലെ മത്സരാർഥികളാണ‌് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത‌്. ഇന്ത്യയാണ‌് നിലവിലത്തെ ചാമ്പ്യന്മാർ. 111 അംഗ ടീമാണ‌് ഇന്ത്യക്കുവേണ്ടി അണിനിരക്കുന്നത‌്. ആദ്യദിവസം ഏഷ്യൻ യോഗാസന സ‌്പോർട‌്സ‌് കോമ്പറ്റീഷൻ ഇനത്തിൽ സബ‌് ജൂനിയർ (എ, ബി), ആർടിസ്റ്റിക‌് യോഗ സീനിയർ പുരുഷവിഭാഗം സോളോ ഗ്രൂപ്പ‌് മത്സരങ്ങളാണ‌് നടന്നത‌്. ചാമ്പ്യൻഷിപ‌് 30ന് സമാപിക്കും. സമാപനസമ്മേളനം ഗവർണർ പി സദാശിവം ഉദ്ഘാടനം ചെയ്യും.



from Kerala || Deshabhimani ​Online ​News https://ift.tt/2zBriFO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages