സംഭാവന നിർബന്ധമില്ല; വ്യവസ്ഥകൾ ഉദാരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

സംഭാവന നിർബന്ധമില്ല; വ്യവസ്ഥകൾ ഉദാരം

തിരുവനന്തപുരം > നാടിന്റെ പുനർനിർമാണത്തിന‌് സംഭാവന ചെയ്യുകയെന്ന സർക്കാർ അഭ്യർഥന അംഗീകരിക്കാനുള്ള മനസ്സുമാത്രമാണ‌് സിവിൽ സർവീസിലുള്ളവർക്ക‌് വേണ്ടതെന്ന അഭിപ്രായം ശക്തം. ദൈനംദിന ജീവിതത്തിൽ ഒരുവിധ അനിശ്ചിതത്വവും സൃഷ്ടിക്കാത്ത നിലയിൽ ഉദാര വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ‌് പുനർനിർമാണ ഫണ്ടിലേക്ക‌് സംഭാവന ചെയ്യാൻ ജീവനക്കാരോടും അധ്യാപകരോടും സർക്കാർ അഭ്യർഥിച്ചത‌്. സംഭാവന നൽകുന്നതിന‌് ഒട്ടേറെ അവസരം ഒരുക്കി.  നൽകാൻ കഴിയാത്തവർക്ക‌് അത‌് അറിയിക്കാനും അവസരമുണ്ട‌്. രാഷ്ട്രീയലക്ഷ്യം മുൻനിർത്തി ഒരു വിഭാഗം ജീവനക്കാരുടെ സംഘടനകൾമാത്രമാണ‌് ഈ അഭ്യർഥനയ‌്ക്ക‌് എതിരായ വ്യാജപ്രചാരണം നടത്തുന്നത‌്.

പ്രളയത്തെതുടർന്ന‌് സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ‌് നേരിടുന്നത‌്. പ്രതിസന്ധി കാലത്തെല്ലാം ജീവനക്കാരുടെയും അധ്യാപകരുടെയും ഇതര വിഭാഗങ്ങളുടെയെല്ലാം ആനുകൂല്യം വെട്ടിക്കുറയ‌്ക്കുന്നതാണ‌് മുൻ അനുഭവം. ഇത്തവണ ഒരു ആനുകൂല്യവും വെട്ടിക്കുറച്ചില്ല. നാടാകെ ഓണാഘോഷം ഉപേക്ഷിച്ചിട്ടും 26,000  രൂപയ‌്ക്ക‌ു താഴെ ശമ്പളമുള്ള എല്ലാ ജീവനക്കാർക്കും ബോണസ‌് നൽകി. ഇതിനുമുകളിലുള്ള ബത്തമാത്രമാണ‌് ദുരിതാശ്വാസ നിധിയിലേക്ക‌് മാറ്റാൻ തീരുമാനിച്ചത‌്. സെപ‌്തംബർ ഒന്നുമുതൽ വിതരണം ചെയ്യേണ്ട ശമ്പളം ആഗസ‌്ത‌് 17ന‌് ലഭ്യമാക്കി. ശമ്പള പരിഷ‌്കരണത്തിന്റെ നാലാംഘട്ട കുടിശ്ശിക രൊക്കം പണമായി നൽകാൻ തീരുമാനിച്ചു.

2002ൽ ഒരു പ്രതിസന്ധിയുമില്ലായിരുന്നിട്ടും ചെലവ‌്ചുരുക്കലിന്റെ പേര‌ുപറഞ്ഞ‌് ജീവനക്കാരുടെ അവകാശങ്ങൾ കവരാനാണ‌് യുഡിഎഫ‌് സർക്കാർ തീരുമാനിച്ചത‌്. അടിസ്ഥാന ശമ്പളം മാത്രമേ നൽകൂവെന്ന‌് തീരുമാനിച്ചു. ലീവ‌് സറണ്ടർ മരവിപ്പിച്ചു. ശമ്പള പരിഷ‌്കരണം വേണ്ടെന്നുവച്ചു. സിവിൽ സർവീസിനെ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ നവകേരളം സൃഷ്ടിക്കാനുള്ള തീരുമാനങ്ങളുമായാണ‌് എൽഡിഎഫ‌് സർക്കാർ മുന്നോട്ടുപോകുന്നത‌്.

വിവിധ സർക്കാർവകുപ്പുകളുമായി ബന്ധപ്പെട്ട ഒാഫീസുകൾക്കും സ്ഥാപനങ്ങൾക്കും സ്വത്തുക്കൾക്കുമാണ‌് കൂടുതൽ നാശനഷ്ടമുണ്ടായത‌്. ഇവയുടെ പുനർനിർമാണത്തിലൂടെമാത്രമേ സർക്കാർ വകുപ്പുകൾക്കും അതിന്റെ ഭാഗമായ സിവിൽ സർവീസിനും നിലനിൽപ്പുള്ളൂ. ഓഖി ദുരന്തക്കാലത്ത‌്, തീരത്തെ കണ്ണീരൊപ്പാൻ രണ്ടു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന അഭ്യർഥന സർക്കാർ മുന്നോട്ടുവച്ചു. എന്നാൽ, സർവീസ‌് സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ രണ്ട‌ു ദിവസമായി ചുരുക്കേണ്ടെന്നും  പരമാവധി സംഭാവന നൽകട്ടെയെന്നും നിർദേശം വന്നു. യഥാർഥത്തിൽ തികച്ചും വിപരീതമായ സമീപനമാണ‌് ഉണ്ടായത‌്. ഒരു ദിവസത്തെ ശമ്പളമെങ്കിലും സംഭാവനയിലേക്ക‌് എത്തിയിരുന്നെങ്കിൽ ഏതാണ്ട‌് 90 കോടി രൂപയെങ്കിലും സമാഹരിക്കേണ്ടതായിരുന്നു. ലഭിച്ചതാകട്ടെ 33 കോടിയും. ഈ തുക കൃത്യമായി തീരത്തെ ജനങ്ങൾക്ക‌് സഹായമായി എത്തിക്കാനും സർക്കാർ ശ്രദ്ധിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2OpPujG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages