ഐഎസ‌്ആർഒ ചാരക്കേസ‌്: നേതൃത്വത്തിന്‌ ആശങ്ക; കലഹം മുറുകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ഐഎസ‌്ആർഒ ചാരക്കേസ‌്: നേതൃത്വത്തിന്‌ ആശങ്ക; കലഹം മുറുകും

തിരുവനന്തപുരം > ചാരക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം കോൺഗ്രസിന്റെ ചില ദേശീയനേതാക്കളുടെവരെ ഉറക്കം കെടുത്തും. കേസിന്റെ പ്രാരംഭഘട്ടത്തിൽ, അന്നത്തെ പ്രധാനമന്ത്രിയും കോൺഗ്രസ‌് അധ്യക്ഷനുമായിരുന്ന പി വി നരസിംഹറാവു തിരുവനന്തപുരത്ത‌് അപ്രതീക്ഷിതമായി നടത്തിയ സന്ദർശനംമുതൽ ജുഡീഷ്യൽ കമീഷന‌് ചികഞ്ഞെടുക്കേണ്ടിവരും. 

കരുണാകരവിരുദ്ധ നീക്കത്തിന‌് മൂർച്ചകൂട്ടിയതും മുഖ്യമന്ത്രിപദവിയിൽനിന്നുള്ള അദ്ദേഹത്തിന്റെ പടിയിറക്കത്തിന‌് വഴിയൊരുക്കിയതും ചാരക്കേസ‌് വിവാദമായിരുന്നു. എന്നാൽ, കരുണാകരന്റെ പിൻഗാമിയായി മുഖ്യമന്ത്രി പദത്തിലെത്തിയ എ കെ ആന്റണിയായിരുന്നു അതിന്റെ മുഖ്യ ഗുണഭോക്താവ‌്. ആന്റണിയെ ആ പദവിയിലെത്തിക്കാൻ പ്രയത‌്നിച്ചതാകട്ടെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘവും. ആര്യാടൻ മുഹമ്മദ‌്, എം ഐ ഷാനവാസ‌്, എം എം ഹസ്സൻ, പി ടി തോമസ‌് എന്നിവരായിരുന്നു മുൻനിരയിൽ. കരുണാകരന്റെ മകൾ പത്മജ പറയുന്ന ആ ‘അഞ്ച‌്’ പേരിൽ ഇവരിൽ ആരൊക്കെ ഉൾപ്പെടും എന്നതാണ‌് കോൺഗ്രസ‌് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത‌്.

1994 ഒക‌്ടോബർ 20നാണ‌് മറിയം റഷീദയെ സ‌്പെഷ്യൽ ബ്രാഞ്ച‌് പൊലീസിന്റെ നിർദേശപ്രകാരം അറസ്റ്റ‌് ചെയ‌്തത‌്. ഒരുമാസം കഴിഞ്ഞ‌് നമ്പി നാരായണനെയും മറ്റും കേസിൽ പ്രതിചേർത്തു. അതിന‌് പിന്നാലെയാണ‌് പ്രധാനമന്ത്രി നരസിംഹറാവു ഒരുദിവസത്തെ സന്ദർശനത്തിന‌് തലസ്ഥാനത്ത‌് വന്നത‌്. പ്രധാനമന്ത്രി തിരക്കിട്ടെത്തിയതും ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതും ഐഎസ‌്ആർഒ കേസിന്റെ നാൾവഴിയിൽ ഇന്നും ദുരൂഹത നിറഞ്ഞ ഏടാണ‌്.

നവംബർ 27ന‌് എത്തിയ അദ്ദേഹം പിറ്റേന്നുതന്നെ തിരിച്ചുപോയി. രാത്രിയിലാണ‌് രാജ‌്ഭവനിൽ സിബിഐയിലെയും ഐബിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ‌്ച നടത്തിയത‌്. ഐജി രമൺ ശ്രീവാസ‌്തവ, മുഖ്യമന്ത്രി കെ കരുണാകരൻ എന്നിവർക്കെതിരെ അതിനകംതന്നെ വൻ വിവാദം ഉയർന്നിരുന്നു.

നരസിംഹറാവുവിന്റെ മകൻ പ്രഭാകർറാവുവിന‌് ചാരക്കേസിൽ  ബന്ധമുണ്ടെന്ന‌് അന്ന‌് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന‌് സൂചന പുറത്തുവന്നിരുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന‌് വിദേശത്തു നിന്ന‌് ഉപകരണങ്ങൾ ഇറക്കുമതിചെയ്യുന്ന ബാംഗ്ലൂർ കമ്പനിയുടെ പങ്കാളിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ ആ വഴിക്കുള്ള അന്വേഷണം നിലച്ചു. അതേസമയം  പ്രഭാകർ റാവുവിന്റെ ബിസിനസ‌് പങ്കാളിയും ബാംഗ്ലൂർ സ്വദേശിയുമായ വ്യവസായി  ചന്ദ്രശേഖറിനെ കേസിൽ പ്രതിയാക്കുകയും പിന്നീട‌് അറസ്റ്റ‌് ചെയ്യുകയും ചെയ‌്തിരുന്നു.

ഐഎസ‌്ആർഒ ചാരക്കേസിൽ നിജസ്ഥിതി എന്തായാലും അത‌് വൻ  കോളിളക്കത്തിന‌് വഴിയൊരുക്കിയത‌് കോൺഗ്രസിലെ ഗ്രൂപ്പ‌് യുദ്ധമാണ‌്. കരുണാകരനെ ഇറക്കി ആന്റണിയെ വാഴിക്കാൻ ചാരക്കേസ‌് വഴിതിരിച്ചുവിട്ട‌് നടത്തിയ രാഷ്ട്രീയഗൂഢാലോചന വെളിച്ചത്തുവരുമോയെന്നതാണ‌് അറിയാനുള്ളത‌്‌. എന്തായാലും  എ കെ ആന്റണിയുൾപ്പെടെയുള്ളവർ മറുപടി പറയേണ്ട ചോദ്യങ്ങൾ നിരവധിയാണ‌്. പുതിയ ജുഡീഷ്യൽ കമീഷന്റെ അന്വേഷണം കോൺഗ്രസ‌് രാഷ്ട്രീയത്തിൽ വൻ പ്രത്യാഘാതത്തിന‌് വഴിമരുന്നിടും.



from Kerala || Deshabhimani ​Online ​News https://ift.tt/2OsTErb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages