സാലറി ചലഞ്ച്: 90 ശതമാനം ജീവനക്കാരും പങ്കാളികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

സാലറി ചലഞ്ച്: 90 ശതമാനം ജീവനക്കാരും പങ്കാളികൾ

തിരുവനന്തപുരം > പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി  ഒരുമാസത്തെ ശമ്പളം നൽകാൻ 90 ശതമാനത്തിലേറെ ജീവനക്കാരും സന്നദ്ധർ. സാലറി  ചലഞ്ച‌ിനുള്ള സമ്മതപത്രം സമർപ്പിക്കാനുള്ള സമയപരിധി ശനിയാഴ‌്ച അവസാനിച്ചപ്പോൾ ജീവനക്കാരും അധ്യാപകരുമായി എട്ടര ശതമാനത്തോളംപേർ മാത്രമാണ‌് വിയോജിപ്പറിയിച്ചത‌്. സെക്രട്ടറിയറ്റ് മുതൽ വില്ലേജ‌്‌ ഓഫീസുകൾ വരെയുള്ള മുഴുവൻ സർക്കാർ ഓഫീസുകളിലെയും വിദ്യാലയങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും ഒരുമാസ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സന്നദ്ധരായി. 

 സാമൂഹ്യനീതിവകുപ്പ് ഡയറക്ടറേറ്റ്, സൈനികക്ഷേമവകുപ്പ് ഡയറക്ടറേറ്റ്, എംപ്ലോയ്‌മെന്റ് വകുപ്പ് ഡയറക്ടറേറ്റ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, വിഎച്ച്എസ്ഇ ഡയറക്ടറേറ്റ്, പട്ടികജാതി വികസന ഡയറക്ടറേറ്റ്, ഭക്ഷ്യസുരക്ഷാ കമീഷണറേറ്റ്, ഇഎസ്ഐ ഡയറക്ടറേറ്റ്, സർവേ ഡയറക്ടറേറ്റ്, സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ്, പൊലീസ് ആസ്ഥാനം, സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടറേറ്റ്, ഫിഷറീസ്, ലോക്കൽഫണ്ട്, ലേബർ ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ നൂറ് ശതമാനത്തോളം ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കാളികളായി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ മുപ്പതിൽ താഴെ പേർ മാത്രമാണ് വിട്ടുനിന്നത്.

സെക്രട്ടറിയറ്റിൽ 4800 ജീവനക്കാരിൽ 686 പേരാണ് സാലറി ചലഞ്ചിൽനിന്ന‌് വിട്ടുനിന്നത‌്. നഗരസഭകൾ, പബ്ലിക‌് സർവീസ‌് കമീഷൻ തുടങ്ങിയ മേഖലകളിലെ 85 ശതമാനത്തിന് മുകളിൽ ജീവനക്കാർ പങ്കാളികളായി. സാലറി ചലഞ്ചിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ യുഡിഎഫ‌് അനുകൂല സർവീസ‌് സംഘടനകളിലെ അംഗങ്ങളും പങ്കാളികളായി. വിസമ്മതപത്രം നൽകിയവർക്ക‌് സാലറി ചലഞ്ചിൽ പങ്കാളികളാകണമെന്ന‌് തോന്നലുണ്ടായാൽ സമ്മതപത്രം സമർപ്പിച്ചാൽ മതിയെന്ന‌് ധനമന്ത്രി  തോമസ‌് ഐസക‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2MUGdi2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages