ദേശാഭിമാനി പ്രചാരണത്തിന്‌ ഇന്ന‌് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ദേശാഭിമാനി പ്രചാരണത്തിന്‌ ഇന്ന‌് തുടക്കം

തിരുവനന്തപുരം > തൊഴിലെടുക്കുന്നവന്റെ നാവായ ജനകീയ പത്രത്തിന്റെ പ്രചാരണ പരിപാടികൾക്ക‌് ഞായറാഴ‌്ച തുടക്കമാകും. അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിദിനമായ 23ന‌് ആരംഭിച്ച‌് സി എച്ച‌് കണാരന്റെ ചരമദിനത്തിൽ അവസാനിക്കുന്ന തരത്തിലാണ‌് ദേശാഭിമാനി പ്രചാരണ പരിപാടികൾ.

സിപിഐ എം പ്രവർത്തകരും വർഗബഹുജന സംഘടനാ പ്രവർത്തകരും വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി ദേശാഭിമാനിക്ക‌് വരിക്കാരെ ചേർക്കും. പത്രപ്രചാരണം കുറ്റമറ്റതാക്കുന്നതിന‌് വിപുലമായ ഒരുക്കമാണ‌് നടത്തുന്നത‌്. ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ പാർടി അനുഭാവികളുടെ കുടുംബസംഗമങ്ങൾ ചേർന്ന‌ു. ഒരു ബ്രാഞ്ചിൽ 30 മുതൽ 50 വരെ പത്രം ചേർക്കാനാണ‌് ലക്ഷ്യമിടുന്നത‌്.

നിലവിലെ വാർഷികവരിക്കാരുടെ വരിസംഖ്യ പുതുക്കുന്നതിനൊപ്പം പുതിയ വരിക്കാരെ കണ്ടെത്തി പ്രചാരണത്തിൽ വൻ കുതിപ്പിനാണ‌് തയ്യാറെടുക്കുന്നത‌്. പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന‌് സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ഓരോ പ്രദേശത്തിന്റെയും പ്രത്യേക ചുമതല നൽകിയിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2O5i9xt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages