500 കൂടുമത്സ്യക്കൃഷി യൂണിറ്റുകൾ സംസ്ഥാനത്ത‌് ആരംഭിക്കുന്നു ; സിഎംഎഫ്ആർഐ പദ്ധതിക്ക് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

500 കൂടുമത്സ്യക്കൃഷി യൂണിറ്റുകൾ സംസ്ഥാനത്ത‌് ആരംഭിക്കുന്നു ; സിഎംഎഫ്ആർഐ പദ്ധതിക്ക് തുടക്കം



കൊച്ചി
സംസ്ഥാനത്തെ ആഭ്യന്തര മത്സ്യോൽപ്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായി സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ 500 കൂടുമത്സ്യക്കൃഷി യൂണിറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി.  എൻഎഫ്ഡിബിയുടെ സാമ്പത്തികസഹായത്തോടെയാണ‌് പദ്ധതി നടപ്പാക്കുന്നത‌്. നെട്ടൂരിൽ ശ്രീഭദ്ര കുടുംബശ്രീ യൂണിറ്റാണ് കൂടുമത്സ്യക്കൃഷിക്ക് നേതൃത്വം നൽകുന്നത്. നാലു കൂടുകളിൽ 1500 വീതം കാളാഞ്ചിക്കുഞ്ഞുങ്ങളെയും 500 വീതം കരിമീൻക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചാണ് കൃഷിക്ക് തുടക്കമിട്ടത്. എട്ടുമാസംകൊണ്ട് വിളവെടുപ്പ് നടത്തും.

മരട് നഗരസഭ ചെയർപേഴ്‌സൺ സുനില സിബി ഉദ്ഘാടനംചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സിഎംഎഫ്ആർഐ മാരികൾച്ചർ വിഭാഗം മേധാവി ഡോ. ഇമൽഡ ജോസഫ്, വാർഡ് കൗൺസിലർ അജിത കുമാരി എന്നിവർ സംസാരിച്ചു.
എൻഎഫ്ഡിബിയുടെ സാമ്പത്തികസഹായത്തോടെ കേരളത്തിലും കർണാടകത്തിലുമായി സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ 1000 കൂടുമത്സ്യക്കൃഷി യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്.  തുടർന്നുള്ള ദിവസങ്ങളിൽ എറണാകുളം ജില്ലയ്ക്കുപുറമെ, കൊല്ലം, കണ്ണൂർ, തൃശൂർ, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ തീരങ്ങളിലും കൂടുമത്സ്യക്കൃഷി യൂണിറ്റുകൾ സ്ഥാപിക്കും. ഒറ്റയ്ക്കും സംഘമായുമുള്ള കൂടുകൃഷിയുടെ മുതൽമുടക്കിന്റെ 40 ശതമാനം സബ്‌സിഡി നൽകിയാണ് പദ്ധതി. സ്ത്രീകൾക്കും എസ്എസിഎസ്ടി വിഭാഗക്കാർക്കും 60 ശതമാനമാണ് സബ്‌സിഡി.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്ക് കൂടുമത്സ്യക്കൃഷിയിൽ സിഎംഎഫ്ആർഐ പരിശീലനം നൽകാനും ആലോചിക്കുന്നുണ്ട‌്. രണ്ട് ബാച്ചുകളിലായി 24 മുതൽ 29 വരെ നൂറു പേർക്കാണ് പരിശീലനം നൽകുന്നത‌്. യാത്രാച്ചെലവും ക്ഷാമബത്തയും നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സിഎംഎഫ്ആർഐയിലെ മാരികൾച്ചർ വിഭാഗത്തിൽ അപേക്ഷ നൽകണം. ഫോൺ 0484‐239486.



from Kerala || Deshabhimani ​Online ​News https://ift.tt/2OdHli1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages