ദുരിതാശ്വാസ ഫണ്ട് : കുരുന്നുകളുടെ കരുതൽ 12.8 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

ദുരിതാശ്വാസ ഫണ്ട് : കുരുന്നുകളുടെ കരുതൽ 12.8 കോടി

തിരുവനന്തപുരം 
കേരളത്തിന്റെ പുനർനിർമിതിക്കായി വിദ്യാർഥികളുടെ സംഭാവന 12.8 കോടി രൂപ. രണ്ടു ദിവസങ്ങളിലായി ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകള‌ിലെ വിദ്യാർഥികളിൽനിന്ന‌് ശേഖരിച്ച‌് പൊതുവിദ്യാഭ്യാസവകുപ്പിന്റെ  ‘സമ്പൂർണ' പോർട്ടലിൽ ബുധനാഴ‌്ച വൈകിട്ട‌് ആറുവരെ രേഖപ്പെടുത്തിയ കണക്കാണിത്.  12,855 ൽ 212 സ്കൂൾ (സിബിഎസ്ഇ,  ഐസിഎസ്ഇ) ഒഴികെ ബാക്കി സംസ്ഥാന സിലബസിലുള്ള  സ്കൂളുകളാണ്. സ്കൂളിൽ ഏറ്റവും കൂടുതൽ തുക നൽകിയത‌് കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വിഎച്ച്എസ്എസ് സ്കൂളും (10.05 ലക്ഷം) ജില്ലയിൽ മലപ്പുറവുമാണ് (2.1 കോടി). പല സ്കൂളും തുക അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ  കൃത്യമായ കണക്ക്  വ്യാഴാഴ‌്ചയേ ലഭ്യമാകൂ.

തുക അടയ്ക്കുന്ന സമയത്ത് ചില ശാഖകളിൽനിന്ന‌് ശേഖരിച്ച സർവീസ് ചാർജ് ദുരിതാശ്വാസ ഫണ്ടിൽത്തന്നെ നിക്ഷേപിക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് 50 ലക്ഷത്തോളം കുട്ടികളിൽ നിന്ന‌് ഒരേസമയം ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതും അവയുടെ തത്സമയ കണക്കെടുപ്പ് ഓൺലൈനായി നടത്തുന്നതും.



from Kerala || Deshabhimani ​Online ​News https://ift.tt/2xbGPtP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages