‘നവകേരള’ വിൽക്കാൻ കുടുംബശ്രീയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

‘നവകേരള’ വിൽക്കാൻ കുടുംബശ്രീയും


മലപ്പുറം
പ്രളയദുരിതാശ്വാസ ധനസമാഹരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച നവകേരള ഭാഗ്യക്കുറി വിറ്റഴിക്കാൻ കുടുംബശ്രീയും. കാഷ്വൽ ഏജൻസിയെടുത്ത‌് സിഡിഎസുകൾ മുഖേനയാകും വിൽപ്പന. ഇതിനായി സിഡിഎസുകൾ കുടുംബശ്രീ അയൽകൂട്ടങ്ങളെയോ, അയൽകൂട്ടങ്ങളിൽ അംഗങ്ങളായ വ്യക്തികളെയോ ചുമതലപ്പെടുത്തും.

ഒരു ബുക്കിലെ പത്ത് ടിക്കറ്റെടുത്താൽ കാഷ്വൽ ഏജൻസിക്ക‌് അനുമതി ലഭിക്കും. ഇതിനായി 1943 രൂപ ഭാഗ്യക്കുറി ഓഫീസിൽ അടയ്ക്കണം. പത്ത് ടിക്കറ്റിന് കുടുംബശ്രീക്ക‌് ലാഭമായി 557 രൂപ കിട്ടും. കാഷ്വൽ ഏജൻസി എടുക്കുന്നവർക്ക‌് നിബന്ധനയില്ലാതെ എത്ര ടിക്കറ്റ‌ും വാങ്ങി വിൽക്കാം. സിഡിഎസുകൾക്ക‌് പുറമെ കുടുംബശ്രീ സംവിധാനങ്ങളായ കാസ്സ‌്, എംഇസി, പരിശീലന ഗ്രൂപ്പ‌് തുടങ്ങിയവയ്ക്കും കാഷ്വൽ ഏജൻസിയെടുക്കാം. തിരിച്ചറിയൽ കാർഡുമായി ജില്ലാ ഭാഗ്യക്കുറി ഓഫീസിലോ, സബ‌് ഓഫീസിലോ അപേക്ഷിച്ചാൽമതി.

ആകെ 1064 സിഡിഎസാണ‌് സംസ്ഥാനത്തുള്ളത‌്. ഇവർ പത്ത‌് ടിക്കറ്റെങ്കിലുമെടുത്താൽ 10,640 എണ്ണം വിൽക്കാം. ലാഭമായി 59,26,480 രൂപയും ലഭിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾക്ക‌് സമ്മാനത്തുകയുടെ പത്തുശതമാനം വീതം ഏജൻസി പ്രൈസും ലഭിക്കും. ഈ തുകയുടെ പത്തുശതമാനം സിഡിഎസിന്റെ തനതു ഫണ്ടിലേക്ക‌് കമീഷനായും 90 ശതമാനം ലോട്ടറി വിൽപ്പന നടത്തിയ അംഗത്തിനും നൽകും. പഞ്ചായത്ത‌്, മുനിസിപ്പൽ പരിധിയിൽ പ്രവർത്തിക്കുന്ന ഓരോ സിഡിഎസുകളോടും ചുരുങ്ങിയത‌് 500 ടിക്കറ്റെങ്കിലും വിൽക്കാനാണ് കുടുംബശ്രീ മിഷൻ എക‌്സിക്യൂട്ടീവ‌് ഡയറക്ടറുടെ അഭ്യർഥന.

നവകേരള ഭാഗ്യക്കുറി വിൽക്കാൻ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പരിശീലന ഗ്രൂപ്പ‌് അംഗങ്ങൾക്ക‌് വെള്ളിയാഴ‌്ച തിരുവനന്തപുരത്ത‌് പരിശീലനം നൽകി. ഇവരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സിഡിഎസ‌് ചെയർപേഴ‌്സൺമാർക്ക‌് പരിശീലനം നൽകും.



from Kerala || Deshabhimani ​Online ​News https://ift.tt/2x8mGpg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages