തിരുവനന്തപുരം > 42ാമത് വയലാർ അവാർഡ് കെ വി മോഹൻ കുമാറിന്. ഇപ്പോൾ പൊതു വിദ്യാഭ്യാസ ഡയറക്ടറായ മോഹൻകുമാർ പുന്നപ്ര‐വയലാർ സമരം പശ്‌ചാത്തലമാക്കി രചിച്ച ‘ഉഷ്ണരാശി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹതമായത്. ആറു നോവലുകളും നാലു കഥാ സമാഹാരങ്ങളുമുൾപ്പെടെ പതിനഞ്ചോളം പുസ്തകങ്ങൾ മോഹൻ കുമാർ രചിച്ചിട്ടുണ്ട്. 2010ൽ ശിവൻ സംവിധാനം ചെയ്ത 'കേശു' എന്ന കുട്ടികളുടെ സിനിമയ്ക്കും തിരക്കഥയെഴുതി. ആദ്യ നോവലായ ‘ശ്രാദ്ധശേഷം' ‘മഴനീർത്തുള്ളികൾ' എന്ന പേരിൽ സിനിമയായിട്ടുണ്ട്.
ആലപ്പുഴയിലെ ചേർത്തലയിൽ കെ വേലായുധൻപിളളയുടെയും ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ച മോഹൻ കുമാർ പത്രപ്രവർത്തനത്തിൽ നിന്നാണ് സർക്കാർ സർവീസിലെത്തിയത്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കലക്ടറായി സേവനമനുഷ്‌ഠിച്ചു. കേരള സംസ്ഥാന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി, സുനാമി പുനരധിവാസ പരിപാടി ഡയറക്ടർ (ഓപ്പറേഷൻസ്), നോർക ഡയറക്ടർ, നോർക റൂട്ട്സ് സിഇഒ, സംസ്ഥാന സഹകരണ ഓംബുഡ്സ്മാൻ, ഹയർ സെക്കൻഡറി ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27–ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.
from Kerala || Deshabhimani Online News https://ift.tt/2xZlZON
via IFTTT
No comments:
Post a Comment