പ്രളയം : സുഗന്ധവിളയിൽ 1254 കോടിയുടെ നഷ്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

പ്രളയം : സുഗന്ധവിളയിൽ 1254 കോടിയുടെ നഷ്ടം



കോഴിക്കോട‌്
പ്രളയം കേരളത്തിന്റെ സുഗന്ധവിള ഉൽപ്പാദനത്തിന്റെ നടുവൊടിച്ചതായി ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് സ‌്പൈസ‌സ‌് റിസർച്ചിന്റെ (ഐഐഎസ‌്ആർ) പഠനം. 2018–19 വർഷത്തിൽ 1254 കോടിയുടെ  ഉൽപ്പാദന നഷ്ടമാണ‌് സംസ്ഥാനത്തുണ്ടാവുകയെന്ന‌് പഠന റിപ്പോർട്ട‌് വ്യക്തമാക്കുന്നു. ഭാവിയിലെ ഉൽപ്പാദന, വിപണന മൂല്യം കണക്കാക്കുമ്പോൾ ഏകദേശം 3000 കോടി രൂപയുടെ നഷ‌്ടം കണക്കാക്കുന്നു. 58379 ഹെക്ടർ കൃഷിയിടത്തിൽ നിന്നുൽപ്പാദിപ്പിക്കുന്ന  25,138 ടൺ സുഗന്ധവിളകളാണ‌് പ്രളയത്തിൽ നശിച്ചത‌്. മൊത്തം വാർഷിക  ഉൽപ്പാദനത്തിൽ ശരാശരി 30 ശതമാനം കുറവ‌ുണ്ടാവും. 

കാർഷിക മേഖലയുടെ നട്ടെല്ലായ സുഗന്ധവിള ഉൽപ്പാദനം സാധാരണ നിലയിലേക്ക‌്  തിരിച്ചെത്തിക്കാൻ രണ്ട‌് മുതൽ അഞ്ച‌് വർഷം വരെ എടുക്കും. കാർഷികമേഖലയിലെ മൊത്തം നഷ‌്ടത്തിന്റെ 74 ശതമാനവും സുഗന്ധവിളയിലാണ‌്. ശക്തമായ വെള്ളപ്പൊക്കം, കാറ്റ‌്, കെട്ടിനിന്ന വെള്ളം എന്നിവ മൂലം വേരും വള്ളിയും മരവും അഴുകിയാണ‌് കൂടുതൽ വിളകൾ നശിച്ചത‌്. കീടങ്ങളുടെ ആക്രമണവും ചെളി കെട്ടിനിന്ന സ്ഥലങ്ങളിൽ മണ്ണിലെ ഫലപുഷ‌്ടി  നഷ‌്ടപ്പെട്ടതും സൂക്ഷ‌്മ വിരകളുടെ അസാന്നിധ്യവും തുടർന്നും പ്രതിസന്ധി സൃഷ‌്ടിക്കും.  

ഇന്ത്യൻ കൗൺസിൽ ഓഫ‌് അഗ്രികൾച്ചറൽ റിസർച്ചിന്റെ നിർദേശ പ്രകാരം    ഐഐഎസ‌്ആറിലെ അഞ്ച‌് സംഘങ്ങൾ കൂടുതൽ സുഗന്ധവിള കൃഷി  ഉള്ളതും  പ്രളയ ബാധിതവുമായ ഇടുക്കി, തൃശൂർ, വയനാട‌്, മലപ്പുറം, കണ്ണൂർ, കോഴിക്കോട‌്, എറണാകുളം ജില്ലകൾ സന്ദർശിച്ച‌ാണ‌് റിപ്പോർട്ട‌് തയ്യാറാക്കിയത‌്. സംസ്ഥാന  കൃഷി വകുപ്പിന്റെ സഹകരണവുമുണ്ടായി. സുഗന്ധ വിള ഉൽപ്പാദനത്തിന്റെ 90 ശതമാനത്തിലേറെ വരുന്ന കുരുമുളക‌്, ഏലം, ജാതി, ഇഞ്ചി, മഞ്ഞൾ, ഗ്രാമ്പൂ എന്നീ വിളകളെ അടിസ്ഥാനമാക്കിയാണ‌് പഠനം. ഏലം ഉൽപ്പാദനത്തിലാണ‌് വൻ ഇടിവുണ്ടായത‌്. 38.5 ശതമാനം ഉൽപ്പാദന കുറവുണ്ടാകുമെന്നാണ‌് വിലയിരുത്തൽ. അടുത്ത മൂന്ന‌് വിളവെടുപ്പ‌് കാലങ്ങളിലും ഇത‌് ബാധിക്കും. കുരുമുളക‌്– 31.2 ശതമാനം,  ഇഞ്ചി–  20,   മഞ്ഞൾ– 15,   ഗ്രാമ്പൂ–16.9, ജാതി– 20 ശതമാനവും ഉൽപ്പാദനത്തിൽ കുറവുണ്ടാകും.

ഇടുക്കി, വയനാട‌് ജില്ലകളിൽ കുരുമുളക‌് കൃഷിയിൽ പ്രളയം കനത്ത പ്രഹരമേൽപ്പിച്ചിട്ടുണ്ട‌്. തൃശൂർ, എറണാകുളം ജില്ലകളിൽ ജാതി കൃഷിക്ക‌് കൂടുതൽ ഇടിവുണ്ടായി. സാധാരണ ഉൽപ്പാദന നിലയിലേക്ക‌് വരാൻ കുരുമുളക‌് നാല‌് വർഷവും ഏലം രണ്ട‌് വർഷവും ജാതിയും ഗ്രാമ്പുവും അഞ്ച‌് വർഷവും എടുക്കും.

പ്രളയശേഷം ചെടികളിൽ പുതിയ രോഗങ്ങളും കീടങ്ങളും കണ്ടെത്തിയിട്ടില്ല. അതേസമയം നേരത്തെയുള്ള രോഗവും കീടങ്ങളുടെ ആക്രമണവും വർധിച്ചിട്ടുണ്ട‌്.  ചെടികളിലെ രോഗബാധ കൂടുതലിടങ്ങളിലേക്ക‌് പകർത്താൻ  വെള്ളപ്പൊക്കം ഇടയാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2R0Z6Db
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages