ലോവർ പെരിയാർ പ്രവർത്തനസജ്ജം ; പവർഹൗസുകളിൽ അറ്റകുറ്റപ്പണി സജീവം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ലോവർ പെരിയാർ പ്രവർത്തനസജ്ജം ; പവർഹൗസുകളിൽ അറ്റകുറ്റപ്പണി സജീവം


ഉരുൾപൊട്ടലും പ്രളയവും താറുമാറാക്കിയ പവർഹൗസുകളുടെ അറ്റുകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ. വെള്ളംകയറി നശിച്ച ലോവർപെരിയാർ പ്രവർത്തന സജ്ജമായി. 180 മെഗാവാട്ട‌് ശേഷിയുള്ള പദ്ധതി ഞായറാഴ‌്ച മുതലാണ‌് പുനരാരംഭിച്ചത‌്. പന്നിയാർ(32 മെഗാവാട്ട‌്), വെള്ളത്തൂവൽ(3.6), മാട്ടുപ്പെട്ടി(രണ്ട‌്) എന്നിവ കൂടാതെ സ്വകാര്യ കമ്പനികളായ കുത്തുങ്കൽ, വിയറ്റ‌് എന്നീ പവർഹൗസുകളുടെ പുനർനിർമാണമാണ‌് അതിവേഗത്തിൽ നടക്കുന്നത‌്. പന്നിയാറിൽ  ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കാൻ അഞ്ചുമാസത്തിലധികം വേണ്ടിവരും. വെള്ളം, ചെളി, പാറ എന്നിവ ഇരച്ചുകയറിയാണ‌് ജനറേറ്റർ ഉൾപ്പെടെയുള്ളവ നശിച്ചത‌്.

കൺട്രോൾ റൂം, ബയന്റിങ്‌, ബയറിങ്‌, ടർബയ‌്ൻ, ഗവേണർ, കൂളിങ‌് മോട്ടറുകൾ തുടങ്ങി പലതും മാറ്റി സ്ഥാപിക്കണം. കേടായ ഉപകരണങ്ങൾ ക്ലീൻ ചെയ‌്ത‌് പ്രവർത്തനക്ഷമമാണോ എന്ന പരിശോധന ആദ്യം നടത്തുന്നു. നിശ്ചലമായവ  മാറ്റിവയ്ക്കണം. പന്നിയാറിൽ വെള്ളം പുറത്തേക്ക‌് പോകുന്ന ട്രേഞ്ച‌് അപ്പാടെ തകർന്നു. രണ്ടടിയിൽ കൂടുതൽ മണ്ണും ചെളിയും വന്നടിഞ്ഞ നിലയിലായിരുന്ന കൺട്രോൾ റൂം. ബാറ്ററി ക്ലീനിങ്‌  പൂർത്തിയാകുന്നു. വെള്ളത്തൂവലിൽ ക്ലീനിങ്‌ ജോലികൾ തുടരുകയാണ‌്.

പരിശോധനയ‌്ക്ക‌് ശേഷമേ മാറ്റി സ്ഥാപിക്കുന്നത‌് സംബന്ധിച്ച‌് തീരുമാനം ഉണ്ടാകൂ. മാട്ടുപ്പെട്ടിയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരുമാസം വേണം. ലോവർ പെരിയാറിൽ ഒരുമാസം കൊണ്ടാണ‌് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉത‌്പാദനം ആരംഭിച്ചത‌്. ഇവിടെ 80 പേർ ഒരുമാസക്കാലമായി അക്ഷീണ പരിശ്രമത്തിലായിരുന്നു. ആഗസ‌്ത‌് 14 മുതലാണ‌് ലോവർ പെരിയാറിലെ ഉത‌്പാദനം നിലച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2OR6PSH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages