കരളതതല എനസപ എനഡഎയകകപപ ചരമനനണ പരതകഷ: ക സരനദരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 2, 2023

കരളതതല എനസപ എനഡഎയകകപപ ചരമനനണ പരതകഷ: ക സരനദരൻ

മഹാരാഷ്ട്രയിലെ പോലെ കേരളത്തിലും എന്‍സിപി എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മഹാരാഷ്ട്രയിൽ ഉണ്ടായ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ അഭ്യര്‍ത്ഥന. എൻസിപി ദേശീയ തലത്തിലെ മാതൃക സ്വീകരിച്ച് ബിജെപിക്കൊപ്പം ചേരണം.

എൻസിപിയിൽ ഇപ്പോൾ തന്നെ ഭിന്നതയുണ്ട്. സംസ്ഥാനത്തെ എൻസിപി ചെറിയ പാർട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്. അതെല്ലാം നശിപ്പിച്ചുവെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. എൻ ഡി എ പാര്‍ട്ടിയില്‍ നിന്ന് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ട്ടി വിട്ട പലരോടും സംസാരിച്ചു കഴിഞ്ഞെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേപോലെ തന്നെ, കേരളത്തിലെ കുടുംബങ്ങളിൽ നിന്ന് അംഗങ്ങളുടെ അടിസ്ഥാന ആരോഗ്യവിവരങ്ങൾ ഉൾപ്പെടെ പൂർണവ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് ഊരാളുങ്കലിന് അനുമതി നൽകിയത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് ഡേറ്റാ കച്ചവടമാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സ്പ്രിംഗ്ളറിലൂടെ കേരളത്തിലെ പൗരൻമാരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചെങ്കിൽ ഇപ്പോൾ വളഞ്ഞവഴിയിലൂടെ പൂർണവിവരങ്ങളും വിൽപനയ്ക്കു വയ്ക്കുന്നു. ഊരാളുങ്കൽ ശേഖരിക്കുന്ന വിവരങ്ങൾ അവരുടെ പോർട്ടലിൽ തന്നെയാണ് സൂക്ഷിച്ചത്. പഞ്ചായത്ത് സോഫ്റ്റ് വെയറിലേക്ക് ഇത് നൽകിയിട്ടില്ല. ഇതു തന്നെ കള്ളക്കച്ചടത്തിന്റെ ആഴം തുറന്നുകാണിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു

The post കേരളത്തിലും എന്‍സിപി എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷ: കെ സുരേന്ദ്രൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/8ewJlAD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages