ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ മധ്യവയസ്കന്‍റെ കാഴ്ച പോയി; പ്രതിയെ പിടികൂടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 8, 2023

ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ മധ്യവയസ്കന്‍റെ കാഴ്ച പോയി; പ്രതിയെ പിടികൂടി

തിരുവനന്തപുരം: ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ മധ്യവയസ്കന്‍റെ കാഴ്ച പോയ സംഭവത്തിലെ പ്രതിയെ പിടികൂടി.

പൊതുസ്ഥലത്തിരുന്നള്ള മദ്യപാനം ചോദ്യം ചെയ്തതിന് പിന്നാലെ നടന്ന അക്രമത്തിലാണ് പനയറവിളാകം സജി ഭവനില്‍ സജി (44)ക്ക് പരിക്കേറ്റത്. കഴിഞ്ഞവര്‍ഷം ക്രിസ്മസ് ദിനം രാത്രി 9.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മാറനല്ലൂര്‍ പൊങ്ങുമ്മൂട് കൂവളശ്ശേരി നവോദയ ലൈനില്‍ വിഷ്ണു എന്ന് വിളിക്കുന്ന ജോണി (26) ആണ് അറസ്റ്റിലായത്. കാട്ടുവിള റോഡിന്‍റെ വശത്തിരുന്ന് സംഘം ചേര്‍ന്ന് മദ്യപിക്കരുത് എന്ന് പറഞ്ഞതിനുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണമായത്. ജോണിയുടെ ആക്രമണം തടയുന്നതിനിടെ സജിയുടെ കണ്ണിന് പരിക്കേല്‍ക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു കാട്ടാക്കട ഡിവൈഎസ്പി എസ്. അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം വിളപ്പില്‍ശാല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ജനുവരി ആദ്യവാരം മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് പട്ടാപ്പകല്‍ നടുറോഡില്‍ മധ്യവയസ്കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിലായിരുന്നു. കടയ്ക്കാവൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് കുത്തേറ്റത്. കടയ്ക്കാവൂര്‍ പഴഞ്ചിറ കാട്ടുവിള വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ചപ്ര കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനുള്ള വിരോധത്തില്‍ ഇയാള്‍ ഇടിക്കട്ട കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയായ ചപ്ര കുമാര്‍ ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കടയ്ക്കാവൂര്‍ ചിറയിന്‍കീഴ് തുടങ്ങിയ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

ബ്യൂട്ടിപാര്‍ലറില്‍ ആയുധവുമായി അതിക്രമിച്ച്‌ കയറി കട ഉടമയെ ആക്രമിച്ച പ്രതികളെ വിളപ്പില്‍ ശാല പൊലീസ് അറസ്റ്റ് ചെയ്തു. കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തില്‍ മനീഷ് (24), പൂവച്ചല്‍ പുളിങ്കോട് കിഴക്കേകര പുത്തന്‍വീട്ടില്‍ രാജീവ് (23) എന്നിവരാണ് അറസ്റ്റിലായത്. മനീഷ് ആര്‍ എസ് എസ് പ്രവര്‍ത്തകനാണ്. കിരണ്‍ ലാലും സുഹൃത്തുക്കളും മനീഷുമായി തിരുമല ബാറില്‍ വച്ച്‌ സംഘര്‍ഷം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമാണ് അക്രമത്തിന് പിന്നിലെ കാരണം. പുളിയറക്കോണത്തെ കര്‍മ്മ ബ്യൂട്ടിപാര്‍ലറിലാണ് അക്രമമുണ്ടായത്.

The post ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ മധ്യവയസ്കന്‍റെ കാഴ്ച പോയി; പ്രതിയെ പിടികൂടി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/UomESg3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages