
കൊച്ചി: നോണ്‍ വെജ് വിവാദങ്ങള്‍ക്ക് പിന്നില്‍ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി.
വിവാദങ്ങള്‍ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു. ഊട്ടുപുരയില്‍ രാത്രിയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായിയെന്നും പഴയിടം പറയുന്നു. ലോബിയിംഗിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി, സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നില്‍ മാംസ ഭക്ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പിന്മാറുകയാണെന്നും ദേശീയ ശാസ്ത്രമേളയില്‍ നിന്ന് പിന്മാറിയെന്നും അദ്ദേഹം അറിയിച്ചു.
സ്കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലാണ്. കലകള്‍ അവതരിപ്പിക്കാനെത്തിയ കൗമാരക്കാരുടെ ഭക്ഷണത്തില്‍ പോലും ജാതിയുടെയും വര്‍ഗീയതയുടെയും വിഷം കുത്തിവയ്ക്കുകയാണ്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഇത്രയും നാള്‍ അടുക്കളയിലുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമാകുകയും ചെയ്തുവെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി മാധ്യമങ്ങളോട് പറഞ്ഞു. 26 മുതല്‍ തൃശൂരില്‍ തുടങ്ങുന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ നിന്നും പിന്മാറിയെന്നും പഴയിടം മോഹനന്‍ നമ്ബൂതിരി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരാണ് പരിപാടിയുടെ സംഘാടകര്‍.
The post അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയം വന്നു; ഊട്ടുപുരയില്‍ രാത്രിയില്‍ രാത്രിയില്‍ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായി; പഴയിടം മോഹനന്‍ നമ്ബൂതിരി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/H50RWzy
via IFTTT
No comments:
Post a Comment