
തിരുവനന്തപുരം: യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്ബോള്‍ നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ കുടുംബത്തെ ഒപ്പം കൊണ്ട് പോയതടക്കം മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയതും വിവാദങ്ങള്‍ക്ക് ഇടയായി.
വിദേശ പര്യടനത്തില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ എന്തിനെന്നായിരുന്നു ഉയര്ന്ന ചോദ്യം. സംസ്ഥാനം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴായിരുന്നു മുഖ്യമന്ത്രി കുടുംബ സമേതം യൂറോപ്പ് പര്യടനത്തിന് പോയത്. എന്നാല്‍ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സര്‍ക്കാരിനുള്ളത്.
അതേസമയം, മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ആക്ഷേപങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളിയിരുന്നു. വിദേശയാത്ര നാടിന്‍്റെ വികസനത്തിന് വേണ്ടിയാണ്. ഇത് ഉല്ലാസത്തിന് വേണ്ടിയല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
The post യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/kNHYBRC
via IFTTT
No comments:
Post a Comment