
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതി.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കേസെടുത്തത്.
മലപ്പുറം പരപ്പനങ്ങാടിയില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. രണ്ട് വര്‍ഷം മുന്‍പാണ് പീഡനം നടന്നത് എന്നും യുവതി പറയുന്നു. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണ് എന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ പ്രതികരണം. യുവതിയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഖാസി ഇടപെട്ടിരുന്നു. ഇതിനിടയില്‍ ഖാസിയുമായി യുവതി തെറ്റിയെന്നും ഇതേ തുടര്‍ന്നാണ് പീഡന പരാതി ഉന്നയിച്ചിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
The post കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/FjPdiUO
via IFTTT
No comments:
Post a Comment