വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 21, 2022

വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം

വയനാട്: ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ സ്വദേശി സ്‍കറിയയുടെ പശുവിനെ കടുവ കൊന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം.

പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെട്ടു. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന പശുവിനെയാണ് വീട്ടുകാര്‍ കാണുന്നത്. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്.

ചീരാലില്‍ ഒരുമാസത്തോളമായി കടുവയുടെ ആക്രമണം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ചീരാലിലെ പല പ്രദേശങ്ങളിലായി എട്ടു പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ ചത്തതായിട്ടാണ് റിപ്പോര്‍ട്ട്.

കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയാണ്. പത്തു സംഘങ്ങളായി തിരിഞ്ഞ് കഴിഞ്ഞദിവസും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ നടത്തിയിരുന്നു. മൂന്നു കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കടുവയെ കണ്ടെത്താനായിരുന്നില്ല.

The post വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/9DVuq7U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages