ചേളാരി (മലപ്പുറം)
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതിൽ സർക്കാരിനെതിരെ സമരത്തിനില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പൂർണ വിശ്വാസമുണ്ട്. സർക്കാർ മാന്യമായാണ് ഇടപെട്ടത്.
സമസ്ത സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധമാണുണ്ടായത്. നേരത്തേ പ്രതിഷേധ പ്രമേയം പാസാക്കിയതാണ്. ഇനി പ്രതിഷേധമില്ല. മുസ്ലിം സംഘടനകളുടെ പൊതു കോ–-ഓർഡിനേഷൻ കമ്മിറ്റി നിലവിലില്ല. ലീഗിന്റെ റാലി അവരുടെ രാഷ്ട്രീയ റാലിയാണ്. അതിൽ ആരൊക്കെ പങ്കെടുക്കുമെന്ന് തനിക്ക് അറിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3dy4KZZ
via IFTTT
No comments:
Post a Comment