കോഴിക്കോട്
സമസ്തയെ ശത്രുപക്ഷത്താക്കിയുള്ള നിലപാടിൽ മുസ്ലിംലീഗിൽ ഭിന്നത. ആത്മഹത്യാപരമായ നയമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നാണ് വിമർശകരുടെ അഭിപ്രായം. നിയമസഭാ തോൽവിയേക്കാൾ വലിയ ക്ഷീണമാകും സമസ്തയെ കൈവിട്ടുള്ള നിലപാടെന്നും വിമർശമുയർന്നു. സർക്കാരിനെതിരായി തുടങ്ങിയ സമരം സമസ്തയോടുള്ളതായി മാറിയതിന് നേതൃത്വത്തെയാണ് കുറ്റപ്പെടുത്തുന്നത്. ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമിനെതിരായാണ് പ്രധാന വിമർശം. പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളുമാണ് സലാമിന്റെ കരുത്ത്. അതിനാൽ പരസ്യപ്രതികരണത്തിന് ആരും തയ്യാറാകുന്നില്ലെന്നുമാത്രം.
ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ എന്നിവർ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ അസ്വസ്ഥരാണ്. സംസ്ഥാന ഭാരവാഹികളായ കെ എം ഷാജി, പി എം സാദിഖലി, കെ എസ് ഹംസ എന്നിവരും സലാമിനെതിരാണ്. ഹരിത വിഷയമടക്കം വഷളാക്കിയതിനും ഉത്തരവാദി സലാമെന്നാണ് ഇവരുടെ പക്ഷം. സമുദായത്തിലെ പൊതു സ്വീകാര്യതയാണ് ലീഗിനിപ്പോൾ നഷ്ടമായത്. സമസ്തയെ മറുപക്ഷത്താക്കിയതിൽ നേതൃത്വത്തിന് പിഴച്ചുവെന്ന വാദം നേതാക്കളിൽ പലരും ശരിവയ്ക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയിൽ സലാമിനെ നേതൃത്വത്തിൽനിന്ന് മാറ്റണമെന്ന ആവശ്യവും ഇവരുയർത്തുന്നു. 20ന് സംസ്ഥാന പ്രവർത്തകസമിതി യോഗമുണ്ട്. ഇതിൽ നേതൃ പുനഃസംഘടന ചർച്ചയാകും. തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം രൂപപ്പെട്ട കുഞ്ഞാലിക്കുട്ടി വിരുദ്ധചേരി ഈ നീക്കങ്ങളുമായി വീണ്ടും സജീവമാകുന്നുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3pDVj0P
via IFTTT
No comments:
Post a Comment