
നമ്പർ പ്ളേറ്റില്ലാത്ത സ്‌കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തി പെൺകുട്ടികളെ ശല്യം ചെയ്തുവന്ന വിദ്യാർത്ഥികൾ പിടിയിൽ. പുനലൂർ കാര്യറ സ്വദേശികളായ മൂന്ന് പ്ലസ്ടു വിദ്യാർത്ഥികളാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്. പുറമേയ്ക്കുള്ള രൂപവും നിറവും മാറ്റിയ സ്‌കൂട്ടർ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു .
ഈ സ്‌കൂട്ടർ കുട്ടികളിൽ ഒരാളുടെ അമ്മയുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്പരില്ലാത്ത വാഹനത്തിൽ പുനലൂർ നഗരത്തിലും പരിസര പ്രദേശത്തും ഇവർ കറങ്ങി നടക്കുകയായിരുന്നു.
ഇതിനെത്തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളെക്കുറിച്ച് സൂചന ലഭിച്ചത്. അതിനിടയിൽ മറ്റൊരു വാഹനത്തിന്റെ നമ്പർവച്ചും ഇവർ വാഹനം ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പുനലൂർ എസ് ഐ ശരത്‌ലാൽ അറിയിച്ചു.
from ഇ വാർത്ത | evartha https://ift.tt/3ygFxg0
via IFTTT
No comments:
Post a Comment