തൊണ്ടയിൽ അണുബാധ; നടന്‍ ചിമ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 11, 2021

തൊണ്ടയിൽ അണുബാധ; നടന്‍ ചിമ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രശസ്ത തമിഴ് നടന്‍ ചിമ്പുവിനെ തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ ചിമ്പുവിന്റെകോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അവസാന കുറച്ചു ദിവസങ്ങളായി ഗൗതം മേനോന്റെ ‘വെന്തു തനിന്തത് കാട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു ചിമ്പു. ശക്തമായ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ധാരാളം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രോഗമുക്തി ആശംസിച്ചു. സൂപ്പർ ഹിറ്റുകളായ വിണ്ണൈ താണ്ടി വരുവായ, അച്ചം യെന്‍പത് മടമൈയെട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമാണ് വെന്തു തനിന്തത് കാട്.



from ഇ വാർത്ത | evartha https://ift.tt/33gxuEx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages