തിരുവനന്തപുരം
എൽഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് അംഗീകാരം നേടിയതാണ് സിൽവർലൈൻ പദ്ധതിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജനഅംഗീകാരം ലഭിച്ച പദ്ധതിയെയാണ് യുഡിഎഫും ബിജെപിയും എതിർക്കുന്നത്. പരിസ്ഥിതി ആഘാതം അടക്കമുള്ള എല്ലാ വശവും വിശദമായി പരിശോധിച്ചശേഷമാണ് നടപ്പാക്കുന്നത്.
ഇപ്പോൾ ഉന്നയിക്കുന്ന ആശങ്കകളിലും പഠനം നടത്തി. ഏത് പുതിയ പദ്ധതിയെയും എതിർക്കുന്നത് ശരിയല്ല. ആശങ്ക ഉയർത്തുന്നതിനുമുമ്പ് വിശദമായി മനസ്സിലാക്കണമെന്നും കാനം പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വികസനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിനുശേഷം ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കേരളത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. കേരളത്തിൽ കേന്ദ്ര നിക്ഷേപം കുറയുന്നു. ദേശീയപാതാ നവീകരണം, റെയിൽവേ വികസനം, ഐഐടി, എയിംസ് തുടങ്ങിയവയിലടക്കം കേരളത്തോടുള്ള സമീപനം മാറണമെന്നും കാനം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3EHHwMT
via IFTTT
No comments:
Post a Comment