കൊച്ചി
കാക്കനാട് ഫ്ലാറ്റിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്ത കേസിൽ മെത്താഫിറ്റമിൻ മയക്കുമരുന്ന് കൈമാറിയത് ചെന്നൈ തൊണ്ടയാർപേട്ടിലെ ചേരിയിൽവച്ചാണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച്. ഒന്നാംപ്രതി മുഹമ്മദ് ഫവാസിനെ കസ്റ്റഡിയിൽ വാങ്ങി ചെന്നൈ ട്രിപ്ലിക്കെയ്നിലും തൊണ്ടയാർപേട്ടിലും തെളിവെടുപ്പ് നടത്തിയതിനെത്തുടർന്നാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ ഈ കണ്ടെത്തൽ. മയക്കുമരുന്ന് കൈമാറിയ ആളെ തിരിച്ചറിഞ്ഞ് അന്വേഷകസംഘം വീട്ടിലെത്തിയെങ്കിലും പ്രതി മുങ്ങി.
രണ്ടാമത്തെ കേസിൽ എക്സൈസ് ക്രൈംബ്രാഞ്ച് ആറുപേരെ പ്രതി ചേർത്തു. 1.085 കിലോഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടിച്ച കേസിലാണ് നടപടി. ആഗസ്ത് പത്തൊമ്പതിനാണ് കാക്കനാട്ടെ അപ്പാർട്ട്മെന്റിൽനിന്ന് ആദ്യം ലഹരിമരുന്ന് പിടിച്ചെടുത്തത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ 84 ഗ്രാം മെത്താഫിറ്റമിനുമായി ഏഴുപേരെ കസ്റ്റഡിയിലെടുത്തു. പിന്നീട് റെയ്ഡിൽ 1.085 മെത്താഫിറ്റമിൻ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചെടുത്തു. മുഹമ്മദ് ഫവാസ്, ശ്രീമോൻ, ത്വയ്ബ ഔലാദ്, ഷബ്ന മനോജ്, ദീപേഷ്, അജ്മൽ റസാഖ് എന്നിവരാണ് പ്രതികൾ. മുഹമ്മദ് ഫവാസ്, ശ്രീമോൻ, ത്വയ്ബ, ഷബ്ന എന്നിവർ ചെന്നൈയിൽ ചെന്ന് മയക്കുമരുന്ന് വാങ്ങാൻ ശ്രമിച്ചു. ദീപേഷ് സാമ്പത്തികസഹായം നൽകി. ഇയാളെ കോഴിക്കോട് എത്തിച്ച് തെളിവെടുപ്പ് നടത്തും. അജ്മൽ ലഹരിവസ്തുക്കൾ കടത്താൻ സഹായിച്ചു.
വിദേശത്തേക്ക് കടന്നവർക്കെതിരെ ലുക്ഔട്ട് നോട്ടീസ്
കാക്കനാട് മയക്കുമരുന്ന് കേസിൽ വിദേശത്തേക്ക് മുങ്ങിയ പ്രതിക്കായി എക്സൈസ് ക്രൈംബ്രാഞ്ച് ലുക്ഔട്ട് നോട്ടീസ് ഇറക്കി. കോഴിക്കോട് സ്വദേശി ഹിലാൽ മിഥുലാജിനെതിരെയാണ് നോട്ടീസ്. ഇയാൾ യുഎഇയിലേക്ക് കടന്നതായാണ് സൂചന. ഒന്നാംപ്രതി മുഹമ്മദ് ഫവാസിന്റെ ബന്ധുവാണ്. പ്രതിയ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. മുഖ്യപ്രതികളുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഹിലാലിന് കേസിൽ പങ്കുള്ളത് വ്യക്തമായത്. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇയാൾ വിദേശത്തേക്ക് കടന്നു.
മയക്കുമരുന്ന് ഇടപാടിൽ ഇടനിലക്കാരനാകുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതി ഷാരൂഖ് സഹലിനായും ലുക്ഔട്ട് നോട്ടീസ് ഇറക്കുമെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ ടി എം കാസിം പറഞ്ഞു. കേസിൽ 21 പ്രതികളിൽ 19 പേരും ഇതിനകം അറസ്റ്റിലായി.
from Kerala || Deshabhimani Online News https://ift.tt/3DCWBOg
via IFTTT
No comments:
Post a Comment