കൊച്ചി > സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് ലക്ഷ്യമിട്ട് കേരളം ഇന്ന് പുതുച്ചേരിയോട്. സമനില മതി മുന്നേറാൻ. കളിച്ച രണ്ടിലും വമ്പൻ ജയം നേടിയ കേരളം പുതുച്ചേരിക്കെതിരെയും മികവാവർത്തിക്കാനാണ് ഇറങ്ങുന്നത്.
പകൽ മൂന്നിന് നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ആൻഡമാനെതിരെ ഇറങ്ങിയ ടീമിൽ മാറ്റങ്ങളുണ്ടാകും കേരളനിരയിൽ. ഗോൾകീപ്പർ വി മിഥുൻ, നിജോ ഗിൽബർട്ട് എന്നിവർ ആദ്യ പതിനൊന്നിൽ ഉൾപ്പെടും. പരിക്കേറ്റ ക്യാപ്റ്റൻ ജിജോ ജോസഫ് കളിച്ചേക്കില്ല.
from Kerala || Deshabhimani Online News https://ift.tt/3DpjtAM
via IFTTT
No comments:
Post a Comment