കൊച്ചി ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ അനധികൃത ചൂതാട്ട കേന്ദ്രം കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 5, 2021

കൊച്ചി ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ അനധികൃത ചൂതാട്ട കേന്ദ്രം കണ്ടെത്തി

കൊച്ചി> കൊച്ചി ചെലവന്നൂരിലെ ഫ്ളാറ്റില് അനധികൃത ചൂതാട്ട കേന്ദ്രം കണ്ടെത്തി. പൊലീസ് പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. കേന്ദ്രം പ്രവര്ത്തിച്ചിരുന്ന ഫ്ളാറ്റിലെ താമസക്കാരന് ടിപ് സണെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂതാട്ട സാമഗ്രികളും പിടിച്ചെടുത്തു.

മുന് മിസ് കേരള ഉള്പ്പടെയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില് അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കൊച്ചിയിലെ വിവിധ ഫ്ളാറ്റുകളില് ലഹരിപ്പാര്ട്ടി നടത്തിയിട്ടുണ്ടെന്നായിരുന്നു മൊഴി.

സൈജുവിനെതിരെയും പാര്ട്ടിയില് പങ്കെടുത്ത മറ്റ് 17 പേര്ക്കെതിരെയും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെ കേസെടുത്തിരുന്നു.തുടര് നടപടിയെന്ന നിലയിലാണ് എറണാകുളം സൗത്ത്,ചെലവന്നൂര്,മരട് എന്നിവിടങ്ങളിലെ ഫ്ളാറ്റുകളില് പോലീസും നാര്ക്കോട്ടിക്ക് സെല്ലും ചേര്ന്ന് പരിശോധന നടത്തിയത്. ലക്ഷങ്ങളുടെ ചൂതാട്ടം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.

പിടിച്ചെടുത്തവ അടുത്ത ദിവസം കോടതിയില് ഹാജരാക്കുമെന്നും കുറ്റക്കാര്ക്കെതിരെ ചൂതാട്ട നിരോധന നിയമപ്രകാരം കേസെടുക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നല്കിയ അസിസ്റ്റന്റ് കമ്മീഷണര് നിസാമുദ്ദീന് പറഞ്ഞു. പതിനഞ്ചോളം ഫ്ളാറ്റുകളിലാണ് ഡോഗ് സ്ക്ക്വാഡിനെ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.



from Kerala || Deshabhimani ​Online ​News https://ift.tt/3orjnoi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages