തൊഴിൽക്ഷമതയിൽ കേരളത്തിന്‌ മൂന്നാംസ്ഥാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 11, 2021

തൊഴിൽക്ഷമതയിൽ കേരളത്തിന്‌ മൂന്നാംസ്ഥാനം

തിരുവനന്തപുരം > തൊഴിൽ നിപുണരായ യുവാക്കളുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് മൂന്നാംസ്ഥാനം. ദേശീയ തൊഴിൽ ക്ഷമതാ റിപ്പോർട്ടിലാണ് മഹാരാഷ്ട്രയ്ക്കും ഉത്തർപ്രദേശിനും പിന്നിലായി കേരളം ഇടംപിടിച്ചത്. അഞ്ചുവർഷത്തിനിടെ ആദ്യമായാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കേന്ദ്ര തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ 2016 മുതലാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സർവേ നടത്തിയത്. ഇംഗ്ലീഷ് വൈദഗ്ധ്യത്തിലും കേരളം ആദ്യ പത്തിൽ ഇടം*നേടി.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മലയാളികളാണ് തൊഴിൽ ചെയ്യുന്നതിൽ ഏറ്റവും മുന്നിൽ. സംസ്ഥാനത്തെ 64.2ശതമാനം ഉദ്യോഗാർഥികളും ഉയർന്ന തൊഴിൽ ക്ഷമതയുള്ളവരാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് തൊഴിൽ നൈപുണിയുള്ളവർ കൂടുതൽ. രാജ്യത്ത് തൊഴിൽ നിപുണരായ ബിരുദധാരികളുള്ള നഗരങ്ങളിൽ തിരുവനന്തപുരം മൂന്നാമതെത്തി. പുണെ, ലഖ്നൗ നഗരങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇന്ത്യയിലെ യുവജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട തൊഴിലിട നഗരം ബംഗളൂരുവാണ്. സ്ത്രീകൾ ബംഗളൂരുവിനു പുറമെ കൊച്ചിയും ഹൈദരാബാദും ഇഷ്ടപ്പെടുന്നു.

കൂടുതൽ തൊഴിൽ ക്ഷമതയുള്ള സ്ത്രീകളിൽ ആദ്യ മൂന്ന് സ്ഥാനത്ത് തെലങ്കാന, കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ്. ബിരുദധാരികളായ സ്ത്രീകൾക്കാണ് കൂടുതൽ തൊഴിൽ അവസരം ലഭിച്ചത്, 41ശതമാനം. പുരുഷന്മാർക്ക് 39ശതമാനം.



from Kerala || Deshabhimani ​Online ​News https://ift.tt/3IAB24V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages