തിരുവനന്തപുരം > കേരളത്തിലെ റെയില് മേല്പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും നിര്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്വേ മന്ത്രാലയവും സംസ്ഥാന സര്ക്കാരും തമ്മില് ത്രികക്ഷി ധാരണ ഒപ്പിടാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് 428 ലെവല് ക്രോസുകളാണുള്ളത്. അതില് 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവല് ക്രോസുകളുടെ എണ്ണം കുറച്ചു ഓവര് ബ്രിഡ്ജുകളും അണ്ടര് ബ്രിഡ്ജുകളും നിര്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിന്റെ ഭാഗമായി ഏറ്റെടുക്കേണ്ട മേല്പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറനും തീരുമാനമായി.
പുതിയ എയ്ഡഡ് കോളേജ്
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് അറക്കളം വില്ലേജില് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്സിയായ മലയരയ എഡ്യൂക്കേഷണല് ട്രസ്റ്റിന് കീഴില് 2021-22 അധ്യയന വര്ഷം പുതിയ എയ്ഡഡ് കോളേജ് തുടങ്ങുന്നതിന് അനുമതി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ബിഎ എക്കണോമിക്സ്, ബിഎസ്സി ഫുഡ് സയന്സ് ആൻഡ് ക്വാളിറ്റി കണ്ട്രോള് എന്നീ കോഴ്സുകളാണ് ഉണ്ടാവുക. ട്രൈബല് ആര്ട്സ് ആൻഡ് സയന്സ് കോളേജ്, നാടുകാണി എന്ന പേരിലാവും കോളേജ്.
നിയമനം
സംസ്ഥാന ഭക്ഷ്യ കമ്മീഷനില് പൊതുവിഭാഗത്തില് നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേയ്ക്ക് സബിദ ബീഗത്തെ നിയമിച്ചു.
ശമ്പള പരിഷ്ക്കരണം
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജീവനക്കാര്ക്ക് 10-ാം ശമ്പള പരിഷ്ക്കരണം അനുവദിക്കാന് തീരുമാനിച്ചു. 9-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിക്കും.
തസ്തിക
മത്സ്യഫെഡില് ഒരു ഡെപ്യൂട്ടി മാനേജര് (ഐടി)തസ്തിക സൃഷ്ടിക്കും. കരാര് അടിസ്ഥാനത്തില് ഒരു അസിസ്റ്റന്റ് മാനേജര് (ഐടി)യെ നിയമിക്കുന്നതിനും അനുമതി നല്കി.
ചികിത്സാസഹായം
സ്പൈനല് മസ്കുലര് അട്രോഫി രോഗം ബാധിച്ച് ചികിത്സയിലായ പ്രീതു ജയപ്രകാശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
from Kerala || Deshabhimani Online News https://ift.tt/3roqvn6
via IFTTT
No comments:
Post a Comment