തിരുവനന്തപുരം > ശക്തമായി തുടരുന്ന മഴയിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ടിബി ജങ്ഷനിൽ റോഡിന്റെ ഒരുഭാഗം തകർന്നു. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം. വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ് ഒഴുകി സമീപത്തെ കടകളിൽ വെള്ളം കയറി. കോവളത്ത് രണ്ട് വീടുകൾ പൂർണമായും തകർന്നു.
അരുവിക്കര ഡാമിന്റെ തുറന്നിരുന്ന ഷട്ടറുകൾ 60 സെന്റിമീറ്റർ കൂടി ഉയർത്തുന്നതായും സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/3ksUINF
via IFTTT
No comments:
Post a Comment