കേരളത്തില്‍ വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 12, 2021

കേരളത്തില്‍ വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം > സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച മധ്യകേരളത്തിലെയും തെക്കന് കേരളത്തിലെയും ആറു ജില്ലകളിലും ഞായറാഴ്ച അഞ്ചുജില്ലകളിലും ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.

ബംഗാള് ഉള്ക്കടലില് നാളെ പുതിയ ന്യൂനമര്ദ്ദം രൂപപ്പെടാന് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന് ആന്ഡമാന് കടലില് രൂപപ്പെടുന്ന ന്യൂനമര്ദ്ദം തുടര്ന്നുള്ള 48 മണിക്കൂറില് കൂടുതല് ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില് പറയുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില് വരും ദിവസങ്ങളില് ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതീവ ജാഗ്രതാനിര്ദേശം നല്കിയത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചത്. ഇന്ന് കണ്ണൂര്, വയനാട്, കോഴിക്കോട് ജില്ലകള് ഒഴികെ എല്ലായിടത്തും യെല്ലോ അലര്ട്ട് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.






from Kerala || Deshabhimani ​Online ​News https://ift.tt/3qsjMrT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages