ഇടുക്കി ഡാം വീണ്ടും തുറന്നു; ഒരുവർഷം മൂന്നുതവണ ഷട്ടർ ഉയർത്തുന്നത്‌ ആദ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 17, 2021

ഇടുക്കി ഡാം വീണ്ടും തുറന്നു; ഒരുവർഷം മൂന്നുതവണ ഷട്ടർ ഉയർത്തുന്നത്‌ ആദ്യം

ഇടുക്കി > മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കി ഡാം ഷട്ടറും ഉയർത്തി. ഒരു ഷട്ടറാണ് 40 സെ.മീ ഉയർത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെ.മീ രാവിലെ എട്ട് മണിയോടെ ഉയർത്തിയിരുന്നു. ഒരു വർഷത്തിൽ മൂന്ന് തവണ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് ചരിത്രത്തിലാദ്യമാണ്. പെരിയാർ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കണം. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാ കലക്ടർ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3ClNp0k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages