അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ നിന്ന് അകന്നുപോകുന്നതിനാല്‍ ഭീഷണിയില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 15, 2021

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ നിന്ന് അകന്നുപോകുന്നതിനാല്‍ ഭീഷണിയില്ല

തിരുവനന്തപുരം> മധ്യകിഴക്കന് അറബിക്കടലില് കര്ണാടക തീരത്ത് പുതിയ ന്യൂനമര്ദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയില് സഞ്ചരിക്കുന്ന ന്യൂനമര്ദ്ദം അടുത്ത 48 മണിക്കൂറില് കൂടുതല് ശക്തി പ്രാപിക്കാന് സാധ്യതയുണ്ട്. തുലാവര്ഷ സീസണില് 47 ദിവസത്തില് രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്ദ്ദമാണിത്. കേരളത്തില് നിന്ന് അകന്നുപോകുന്നതിനാല് കൂടുതല് ഭീഷണിയില്ല.

അതേസമയം, കേരളത്തില് ഇന്നും നാളെയും വ്യാപകമായ മഴക്കും വടക്കന് കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴക്കും സാധ്യതയുണ്ട്. കര്ണാടക തീരത്തിന് സമീപം മധ്യ കിഴക്കന് അറബിക്കടലില് ന്യൂനമര്ദ്ദം രൂപപ്പെട്ടു. കര്ണാടകയ്ക്കും വടക്കന് കേരളത്തിനും സമീപം മധ്യ കിഴക്കന്-തെക്കു കിഴക്കന് അറബിക്കടലില് ചക്രവാതചുഴി നിലനില്ക്കുന്നു.

കേരള - ലക്ഷദ്വീപ് തീരത്ത് നവംബര് 16 നും വടക്കന് കേരള തീരത്ത് നവംബര് 16 വരെയും കര്ണാടക തീരത്ത് നവംബര് 17 വരെയും മത്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല എന്നും മണിക്കൂറില് 40 മുതല് 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില് 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3FjQEqT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages