
മോദി അധികാരത്തിൽ വന്നപ്പോഴാണ് ഇന്ത്യയ്ക്ക് 2014 ല്‍ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയതെന്ന പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. തീർച്ചയായും രാജ്യദ്രോഹ നടപടിയാണ് കങ്കണ ചെയ്തതെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
”രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന,” കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നാണ് വരുണ്‍ ഗാന്ധി ചോദിച്ചത്.
from ഇ വാർത്ത | evartha https://ift.tt/30ggoWw
via IFTTT
No comments:
Post a Comment