തിയേറ്ററുകളിൽ തരംഗം തീർക്കാൻ ‘കുറുപ്പ്’; പ്രദര്‍ശനത്തിനെത്തുന്നത് ലോകമാകെ 1500 ഓളം സ്‌ക്രീനുകളില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 11, 2021

തിയേറ്ററുകളിൽ തരംഗം തീർക്കാൻ ‘കുറുപ്പ്’; പ്രദര്‍ശനത്തിനെത്തുന്നത് ലോകമാകെ 1500 ഓളം സ്‌ക്രീനുകളില്‍

ദീർഘമായ കൊവിഡ് പ്രതിസന്ധിക്ക് ആരാധകർക്കും സിനിമാ മേഖലയ്ക്കും പ്രതീക്ഷ നല്‍കികൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഇന്ന് തീയേറ്ററുകളില്‍ എത്തുന്നു. കേരളത്തിലും ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 1500 കേന്ദ്രങ്ങളിലാണ് കുറുപ്പ് ഈ ദിവസം റിലീസ് ചെയ്യുന്നത്.

കേരളത്തിനുള്ളിൽ മാത്രം 450 ലധികം സ്‌ക്രീനുകളില്‍ കുറുപ്പ് പ്രദര്‍ശിപ്പിക്കുന്നു. ഇന്ന് രാവിലെ എട്ടിന് ഫാന്‍സ് അംഗങ്ങള്‍ക്കായാണ് ആദ്യ ഷോ സംഘടിപ്പിച്ചത്. പിന്നാലെ പതിവ് ഷോകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയായിരുന്നു. കേരളാ പോലീസിന്റെ ചരിത്രത്തിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യത്തെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രം തുടക്കം മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പ്രതിസന്ധിയെ മുൻ നിർത്തി മലയാളത്തില്‍ ഒടിടി- തിയേറ്റര്‍ റിലീസ് എന്നിവയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും വിവാദങ്ങളും പൊടിപൊടിക്കെ തിയേറ്റര്‍ റീലിസ് പ്രഖ്യാപിച്ച കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകരുടെ നിലപാടും വലിയ ശ്രദ്ധ നേടിയിരുന്നു.



from ഇ വാർത്ത | evartha https://ift.tt/3C2YenO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages