വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പ്; ഇന്ന് മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിത്തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 24, 2021

വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പ്; ഇന്ന് മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിത്തുടങ്ങും

സംസ്ഥാനത്തെ കുതിച്ചുയരുന്ന പച്ചക്കറി വില വർദ്ധന നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ അടിയന്തിര ഇടപെടൽ. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് മുതൽ പച്ചക്കറി എത്തിക്കും. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക.

സംസ്ഥാന കൃഷി മന്ത്രി പി.പ്രസാദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊതു വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നടപടി. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു.

നിലവിൽ കേരളംതമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു.ഈ രീതിയിൽ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.



from ഇ വാർത്ത | evartha https://ift.tt/30ZpKWA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages