കണ്ണൂര് > കണ്ണൂരിലെ കോണ്ഗ്രസ് നേതാവും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്മാനുമായ മമ്പറം ദിവാകരനെ പാര്ടിയില് നിന്ന് പുറത്താക്കി. പാര്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് കെപിസിസി ജനറല് സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിച്ചു.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര് ഡിസിസി അംഗീകരിച്ച കോണ്ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി ബദല് പാനലില് മമ്പറം ദിവാകരന് മത്സരിക്കുന്നുണ്ട്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും അതിനാലാണ് അദ്ദേഹത്തെ പാര്ട്ടിയില് നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3nZJHFz
via IFTTT
No comments:
Post a Comment