ടി 20 ലോകകപ്പ്: പാകിസ്ഥാൻ സെമിയിൽ പ്രവേശിച്ചത് തുടർച്ചയായ നാലാം ജയത്തോടെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 2, 2021

ടി 20 ലോകകപ്പ്: പാകിസ്ഥാൻ സെമിയിൽ പ്രവേശിച്ചത് തുടർച്ചയായ നാലാം ജയത്തോടെ

യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് സൂപ്പർ 12ലെ ഗ്രൂപ്പ് രണ്ടിൽ നിന്ന് തുടർച്ചയായ നാലാം ജയത്തോടെ പാകിസ്ഥാൻ സെമിഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസത്തെ കളിയിൽ 45 റൺസിനാണ് പാകിസ്ഥാൻ നമീബിയയെ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. എന്നാൽ നമീബിയക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് എടുക്കാനായത്. ശക്തമായ ഗ്രൂപ്പിൽ ഇന്ത്യ, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കു പിന്നാലെ ഇപ്പോൾ നമീബിയയേയും വീഴ്ത്തിയതോടെയാണ് പാകിസ്ഥാൻ സെമി ഉറപ്പാക്കിയത്.

ഇന്നലത്തെ മത്സരത്തിൽ 31 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 43 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്കോറർ. ക്രെയ്ഗ് വില്യംസ് 37 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40 റണ്‍സെടുത്തു.



from ഇ വാർത്ത | evartha https://ift.tt/3q2Xz3y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages