പത്തനംതിട്ട> ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി‐ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 30 സെൻറിമീറ്റർ വീതമാണ് ഉയർത്തിയത്. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
പമ്പാ നദിയുടേയും കക്കട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലസംഭരണിയുടെ പരമാവധിശേഷി 981.46 മീറ്റാണ്. വെള്ളിയാഴ്ച ജലനിരപ്പ് 979.79 മീറ്ററും പിന്നിട്ടിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3GDEfPZ
via IFTTT
No comments:
Post a Comment