പങ്കാളിത്ത പെൻഷൻ : സർവീസ്‌ സംഘടനകളുമായി ചർച്ച നടത്തണം : എഫ്‌എസ്‌ഇടിഒ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 1, 2021

പങ്കാളിത്ത പെൻഷൻ : സർവീസ്‌ സംഘടനകളുമായി ചർച്ച നടത്തണം : എഫ്‌എസ്‌ഇടിഒ


തിരുവനന്തപുരം
പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി നൽകിയ റിപ്പോർട്ട് സർവീസ് സംഘടനകളുമായി ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്ന് എഫ്എസ്ഇടിഒ സർക്കാരിനോട് ആവശ്യപ്പെട്ടു. ഓഹരി കമ്പോളത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന കോർപറേറ്റ് അനുകൂല പദ്ധതിയായ പങ്കാളിത്തപെൻഷൻ കേരളത്തിൽ യുഡിഎഫ് സർക്കാരാണ് അടിച്ചേൽപ്പിച്ചതെന്നും എഫ്എസ്ഇടിഒ പറഞ്ഞു.

യുഡിഎഫ് സർക്കാർ 2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിച്ച് ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ബാധകമാക്കി. പങ്കാളിത്തപെൻഷൻ ചർച്ച രാജ്യത്ത് ഉയർന്നുവന്ന ഘട്ടംമുതൽ എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ കേരളത്തിലെ സർക്കാർ ജീവനക്കാർ ഇതിനെതിരായി ദേശീയ പണിമുടക്ക് ഉൾപ്പെടെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആറു ദിവസത്തെ അനിശ്ചിതകാല പണിമുടക്കും നടത്തി. പങ്കാളിത്തപെൻഷൻ പദ്ധതിക്കെതിരെ രാജ്യത്ത് ആദ്യമായിട്ടാണ് വിദ്യാഭ്യാസ സർവീസ് മേഖലയിൽ ഇത്തരം പണിമുടക്ക് നടന്നത്.

ഇന്ന് കേന്ദ്ര സർക്കാരും ഭൂരിപക്ഷം സംസ്ഥാനങ്ങളും പങ്കാളിത്തപെൻഷൻ നടപ്പാക്കികഴിഞ്ഞു. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ പങ്കാളിത്തപെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് പങ്കാളിത്തപെൻഷൻ പുനഃപരിശോധനാ സമിതിയെ നിയമിച്ചത്. സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. പുനഃപരിശോധന റിപ്പോർട്ട് ലഭിച്ചാൽ ജീവനക്കാർക്ക് അനുകൂലമായ വിധത്തിൽ നിർദേശങ്ങൾ പരിശോധിച്ച് നടപ്പാക്കുമെന്ന് എൽഡിഎഫ് സർക്കാർ 2021ലെ പ്രകടന പത്രികയിലും മുന്നോട്ടുവച്ചിരുന്നു. ജീവനക്കാരുടെയും അധ്യാപകരുടെയും സാമൂഹ്യ സുരക്ഷിതത്വം ഇല്ലാതാക്കുന്ന പിഎഫ്ആർഡിഎ നിയമം പിൻവലിച്ചാൽ മാത്രമേ ഇന്നുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുകയുള്ളുവെന്നും എഫ്എസ്ഇടിഒ പ്രസിഡന്റ് എൻ ടി ശിവരാജനും ജനറൽ സെക്രട്ടറി എം എ അജിത്കുമാറും പ്രസ്താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3A25LlJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages