തിരുവനന്തപുരം
കോഴിക്കോട്ടിറങ്ങേണ്ട സ്പൈസ് ജെറ്റിന്റെ അന്താരാഷ്ട്ര വിമാനം കാലാവസ്ഥാ പ്രശ്നം കാരണം നെടുമ്പാശ്ശേരിയിലിറക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർക്ക് യാത്ര സൗകര്യം ഒരുക്കി കെഎസ്ആർടിസി.
വിമാനത്തിലെത്തിയ പ്രവാസികളെ കോഴിക്കോടെത്തിക്കാൻ വഴി തേടിയ സ്പൈസ് ജെറ്റ് എയർ പോർട്ട് മാനേജർ അരുൺ വെള്ളിയാഴ്ച രാവിലെ ഏഴിന് കെഎസ്ആർടിസി അധികൃതരെ വിളിക്കുകയായിരുന്നു. തുടർന്ന് കെഎസ്ആർടിസിയുടെ നാല് ലോ ഫ്ലോർ എസി ബസ് നെടുമ്പാശ്ശേരിയിൽ എത്തിച്ചു. വിമാനത്തിലെത്തിയ പ്രവാസികൾക്കായി സർവീസ് നടത്തിയതിലൂടെ കെഎസ്ആർടിസിക്ക് അധികവരുമാനമായി 88,000 രൂപ ലഭിച്ചു.
from Kerala || Deshabhimani Online News https://ift.tt/3D4rYlb
via IFTTT
No comments:
Post a Comment